---
title: "ഏരംതോട്ടം കരിയാത്തന്‍ ദേവസ്ഥാനം തിറ മഹോത്സവം"
english_title: "Eramtotam Kariyathan Devasthanam Tira Mahotsavam kadiyangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/91970/eramtotam-kariyathan-devasthanam-tira-mahotsavam-kadiyangad"
published_at: "2023-01-23T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce656e47fd1_11thira.JPG"
keywords: []
---

# ഏരംതോട്ടം കരിയാത്തന്‍ ദേവസ്ഥാനം തിറ മഹോത്സവം

> **Lead Summary:** **കടിയങ്ങാട് : ** ഏരംതോട്ടം കരിയാത്തന്‍ ദേവസ്ഥാനത്ത് തിറമഹോത്സവം ഈ വര്‍ഷവും നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.

## Article Content

**കടിയങ്ങാട് : ** ഏരംതോട്ടം കരിയാത്തന്‍ ദേവസ്ഥാനത്ത് തിറമഹോത്സവം ഈ വര്‍ഷവും നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.

ഈ വര്‍ഷത്തെ ഉത്സവം ജനുവരി 27, 28 തീയ്യതികളില്‍ നടത്തുവാന്‍ ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചതായി സംഘാടക സമിതി അറിയിച്ചു.

ജനുവരി 27 വൈകുന്നേരം 6 മണിക്ക് കാവുണര്‍ത്തല്‍ ചടങ്ങോട് കൂടി ഉത്സവം ആരംഭിക്കും.

28 ന് രാവിലെ 8 മണിക്ക് ഉഷപൂജ, 9 മണിക്ക് ഇളനീര്‍ കുലമുറി പുറപ്പെടല്‍, ഉച്ചപൂജ. വൈകുന്നേരം 6 മണിക്ക് ഇളനീര്‍ കുല വരവ് ( ദീപാരാധനയോടുകൂടി വിളയാറ പരദേവത ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്നു).

വൈകുന്നേരം 7 മണിക്ക് പുതിയോന്‍ ദൈവം വെള്ളാട്ടം, രാത്രി 9 മണിക്ക് കരിയാത്തന്‍ ദൈവം വെള്ളാട്ടം, 10 മണിക്ക് വെള്ളകെട്ട് എന്നിവ ഉണ്ടായിരിക്കും,

രാത്രി 12 മണിക്ക് ഗുളികന്‍ ദൈവം വെള്ളാട്ടം, പുലര്‍ച്ചെ 1 മണിക്ക് കൊടുക്ക, 1.30 ന് പുതിയോന്‍ തിറ, 2.30 ന് കരിയാത്തന്‍ ദൈവം തിറ, 4 മണിക്ക് കാരണവരുടെ തിറ, 4.50 ന് പുലിത്തിറ എന്നിവ നടക്കും.

29 ന് കാലത്ത് ഭഗവതി തിറയോടുകൂടി ഉത്സവം സമാപിക്കും.

27, 28 തീയ്യതികളില്‍ ക്ഷേത്രത്തില്‍ അന്നദാനം ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/91970/eramtotam-kariyathan-devasthanam-tira-mahotsavam-kadiyangad)