---
title: "ട്രോമാകെയര്‍ വളണ്ടിയര്‍ പരിശീലനം സംഘടിപ്പിച്ചു "
english_title: "Organized trauma care volunteer training perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/91983/organized-trauma-care-volunteer-training-perambra"
published_at: "2023-01-23T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce6d0de1296_1volandiyar.JPG"
keywords: []
---

# ട്രോമാകെയര്‍ വളണ്ടിയര്‍ പരിശീലനം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ജാഗ്രത് ട്രോമാകെയര്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ട്രോമാകെയര്‍ വളണ്ടിയര്‍ പരിശീലനം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ജാഗ്രത് ട്രോമാകെയര്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ട്രോമാകെയര്‍ വളണ്ടിയര്‍ പരിശീലനം സംഘടിപ്പിച്ചു.

പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ ബിനു തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. എ.കെ തറുവയി ഹാജി അദ്ധ്യക്ഷത വഹിച്ചു.

വിഎസ്. രമണന്‍, കെ. ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. ഡ്രൈവിങ്ങ് മികവ് - റോഡ് അപകടങ്ങളും റോഡ് നിയമങ്ങളും എന്ന വിഷയത്തില്‍ കൊടുവള്ളി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ അജില്‍ കുമാര്‍ ക്ലാസ്സെടുത്തു.

പ്രഥമ ശുശ്രൂഷ വിഷയത്തില്‍ പേരാമ്പ്ര താലൂക്ക് ആസ്പത്രി ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ അബ്ദുള്‍ അസീസും അത്യാഹിതങ്ങളൂം അപകടങ്ങളൂം ഗാര്‍ഹിക പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ വിനോദ്, നൗഷാദ് എന്നിവരും ക്ലാസ്സെടുത്തു.

സേവന സന്നദ്ധരായ തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാരും സില്‍വര്‍ കോളേജ് എന്‍എസ്എസ്സ് വളണ്ടിയര്‍മാരും ക്ലാസ്സില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/91983/organized-trauma-care-volunteer-training-perambra)