---
title: "പേരാമ്പ്ര സ്റ്റേഷനിലെ വനിത പൊലീസ് ഓഫീസര്‍ തൂങ്ങി മരിച്ച നിലയില്‍ "
english_title: "A woman police officer of Perampra station hanged to death"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/92032/a-woman-police-officer-of-perampra-station-hanged-to-death"
published_at: "2023-01-23T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cea413c2bdd_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര സ്റ്റേഷനിലെ വനിത പൊലീസ് ഓഫീസര്‍ തൂങ്ങി മരിച്ച നിലയില്‍ 

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ വനിത പൊലീസ് ഓഫീസര്‍ തൂങ്ങി മരിച്ച നിലയില്‍. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കല്ലോട് കൈപ്രത്ത് കുന്നമംഗലത്ത് ബീന യെയാണ് വീടിന്റെ പുറക് വശത്തെ ചായ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ വനിത പൊലീസ് ഓഫീസര്‍ തൂങ്ങി മരിച്ച നിലയില്‍. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കല്ലോട് കൈപ്രത്ത് കുന്നമംഗലത്ത് ബീന യെയാണ് വീടിന്റെ പുറക് വശത്തെ ചായ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം. 4 മണി വരെ പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ബീന കുട്ടിയെ കൂട്ടാനെന്ന് പറഞ്ഞ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയതാണ്.

പിന്നീടാണ് മരണ വിവരം അറിയുന്നത്. റൂറല്‍ എസ്.പി കറുപ്പ സാമി, ഡിവൈഎസ്പിമാരായ ആർ. ബാലചന്ദ്രന്‍, ജി. ഹരിദാസ് തുടങ്ങി ഉന്നത പൊലീസ് അധികാരികള്‍ താലൂക്ക് ആശുപത്രിയില്‍ എത്തി.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലേക്ക് മാറ്റും. സംസ്‌കാരം നാളെ വീട്ടുവളപ്പില്‍.

ചെമ്പനോട പുളിയുള്ള കണ്ടി പരേതനായകുട്ടികൃഷ്ണന്‍ കിടാവിന്റെയും സരോജനി അമ്മയുടെയും മകളാണ്.

ഭര്‍ത്താവ് അരവിന്ദന്‍ ( അമൃത യൂണിവേഴ്‌സിറ്റി, എട്ടിമടൈ, കോയമ്പത്തൂര്‍). മക്കള്‍ ഗൗതം കാര്‍ത്തിക് , ഗഗന്‍ കാര്‍ത്തിക് (ഇരുവരും വിദ്യാര്‍ത്ഥികള്‍ ) . സഹോദരങ്ങൾ മോഹനൻ, ബാബു .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/92032/a-woman-police-officer-of-perampra-station-hanged-to-death)