---
title: "പി.കെ ഫിറോസിന്റെ അറസ്റ്റ്: പ്രതിഷേധവുമായി യൂത്ത് ലീഗ് "
english_title: "PK Feroze's arrest: Youth League protests"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/92046/pk-ferozes-arrest-youth-league-protests"
published_at: "2023-01-23T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cec2573e883_OBIT_CARD_JPG.JPG"
keywords: []
---

# പി.കെ ഫിറോസിന്റെ അറസ്റ്റ്: പ്രതിഷേധവുമായി യൂത്ത് ലീഗ് 

> **Lead Summary:** **പേരാമ്പ്ര: **യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് നേതൃത്വത്തില്‍ പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനവും, പ്രതിഷേധ സംഗമവും നടത്തി.

## Article Content

**പേരാമ്പ്ര: **യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് നേതൃത്വത്തില്‍ പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനവും, പ്രതിഷേധ സംഗമവും നടത്തി.

തിരുവനന്തപുരത്ത് നടത്തിയ സേവ് കേരള മാര്‍ച്ചിന് നേതൃത്വം കൊടുത്തതിനാണ് പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്തതെന്നാണ് ആരോപണം. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍.കെ മുനീര്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ് അധ്യക്ഷനായി. ടി.കെ.എ ലത്തീഫ്, മൂസ്സ കോത്തമ്പ്ര, ഇ. ഷാഹി, കെ.പി റസാക്ക്, ശിഹാബ് കന്നാട്ടി, സലിം മിലാസ്, ടി.കെ നഹാസ്, കെ.സി മുഹമ്മദ്, ആര്‍.കെ മുഹമ്മദ്, നിയാസ് കക്കാട്, ദില്‍ഷാദ് കുന്നിക്കല്‍, എം.കെ ഫസലുറഹ്മാന്‍, ഉബൈദ് കുട്ടോത്ത്, അഫ്‌സല്‍ അല്‍ സഫ, ഗഫൂര്‍ മണിയോത്ത്, സിറാജ് കിഴക്കന്‍ പേരാമ്പ്ര, സജീര്‍ പുല്ല്യോട്ട്, സി.കെ ഹാഫിസ്, സഈദ് അയനിക്കല്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/92046/pk-ferozes-arrest-youth-league-protests)