---
title: "കൂനം വെള്ളിക്കാവ് പരദേവത ക്ഷേത്രം തിറ മഹോത്സവം കൊടിയേറി "
english_title: "Koonam Vellikav Paradevata Temple Tira Mahotsavam was flagged off"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/92200/koonam-vellikav-paradevata-temple-tira-mahotsavam-was-flagged-off"
published_at: "2023-01-24T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cfe3d0c0c18_OBIT_CARD_JPG.JPG"
keywords: []
---

# കൂനം വെള്ളിക്കാവ് പരദേവത ക്ഷേത്രം തിറ മഹോത്സവം കൊടിയേറി 

> **Lead Summary:** **മേപ്പയൂര്‍: **കൂനം വെള്ളിക്കാവ് പരദേവത ക്ഷേത്രം തിറ മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ഏളപ്പില ഇല്ലം ശ്രീകുമാര്‍ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേല്‍ശാന്തി കിരാതന്‍ നമ്പൂതിരിപ്പാടിന്റെയും മുഖ്യ കാര്‍മികത്വത്തില്‍ വന്‍ ഭക്തജന പങ്കാളിത്തത്തോടെയാണ് ചടങ്ങുകള്‍ നടന്നത്.

## Article Content

**മേപ്പയൂര്‍: **കൂനം വെള്ളിക്കാവ് പരദേവത ക്ഷേത്രം തിറ മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ഏളപ്പില ഇല്ലം ശ്രീകുമാര്‍ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേല്‍ശാന്തി കിരാതന്‍ നമ്പൂതിരിപ്പാടിന്റെയും മുഖ്യ കാര്‍മികത്വത്തില്‍ വന്‍ ഭക്തജന പങ്കാളിത്തത്തോടെയാണ് ചടങ്ങുകള്‍ നടന്നത്.

തിറ മഹോത്സവത്തോടനുബന്ധിച്ച് 24ന് വൈകിട്ട് കെ.വി.ആനന്ദന്റെ പ്രഭാഷണവും, 25ന് ഭക്തിഗാനസുധ, 26ന് കലാസന്ധ്യ, 27ന് നാട്ടുപൊലിമ, 28ന് മ്യൂസിക്കല്‍ നൈറ്റ്, 29ന് ഉച്ചയ്ക്ക് പ്രസാദഊട്ട്, അരി ചാര്‍ത്തി മേളം, നട്ടത്തിറ, മെഗാ മ്യൂസിക്കല്‍ ഫ്യൂഷന്‍, 30ന് പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആഘോഷ വരവുകള്‍ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും.

തുടര്‍ന്ന് തിരുവായുധം എഴുന്നള്ളത്ത്, പരദേവതയ്ക്ക് വെള്ളാട്ടം, കരിയാത്തന് വെള്ളാട്ടം, 10 മണിക്ക് സൗപര്‍ണിക കലാവേദി അവതരിപ്പിക്കുന്ന നാട്ടരങ്ങ്, 31ന് കാലത്ത് മീത്ത കലശം വരവ്, കരിയാത്തന്‍ തിറ, പരദേവത തിറ, നവകം പഞ്ചഗവ്യം ശുദ്ധികലശത്തോടെ ഉത്സവം സമാപിക്കുന്നു.

കൊടിയേറ്റത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച പ്രധാന ഗേറ്റിന്റെ സമര്‍പ്പണ ചടങ്ങും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഏളപ്പില ഇല്ലം ശ്രീകുമാര്‍ നമ്പൂതിരിപ്പാട് നിര്‍വഹിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/92200/koonam-vellikav-paradevata-temple-tira-mahotsavam-was-flagged-off)