---
title: "ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അഡ്മിഷന്‍ ആരംഭിച്ചു"
english_title: "Admission for Library Science Certificate Course has started kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/92323/admission-for-library-science-certificate-course-has-started-kozhikkod"
published_at: "2023-01-25T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d0e07568ad3_1library.jpg"
keywords: []
---

# ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അഡ്മിഷന്‍ ആരംഭിച്ചു

> **Lead Summary:** ** കോഴിക്കോട്:** ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അഡ്മിഷന്‍ ആരംഭിച്ചു.

## Article Content

** കോഴിക്കോട്:** ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അഡ്മിഷന്‍ ആരംഭിച്ചു.

പാലക്കാട് അയലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ക്ലാസുകള്‍ ജനുവരി 25 ന് ആരംഭിക്കുന്നു.

എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് ട്യൂഷന്‍ ഫീസില്‍ ഇളവ് ലഭിക്കുന്നതാണ്.

താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഫീസ് എന്നിവ സഹിതം ജനുവരി 27ന് മുമ്പ് കോളേജില്‍ എത്തി അഡ്മിഷന്‍ എടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഓണ്‍ലൈന്‍ തിയറി ക്ലാസുകളും ഓഫ് ലൈന്‍ പ്രാക്ടിക്കല്‍ ക്ലാസും ഉണ്ടായിരിക്കും.

യോഗ്യത എസ്.എസ്.എല്‍.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് - 8547005029 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/92323/admission-for-library-science-certificate-course-has-started-kozhikkod)