---
title: "റോഡ് ഗതാഗത യോഗ്യമാക്കാന്‍ നിവേദനവുമായി സര്‍ഗ്ഗ എടവരാട് "
english_title: "Sarga Edavarad with a petition to make the road trafficable perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/92349/sarga-edavarad-with-a-petition-to-make-the-road-trafficable-perambra"
published_at: "2023-01-25T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d1037c5dad3_1_nivethanam.jpg"
keywords: []
---

# റോഡ് ഗതാഗത യോഗ്യമാക്കാന്‍ നിവേദനവുമായി സര്‍ഗ്ഗ എടവരാട് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര-ചേനായി-അവള റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ഗ്ഗ എടവരാട് പിഡബ്ല്യു അധികൃതര്‍ക്ക് നിവേദനം നല്‍കി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര-ചേനായി-അവള റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ഗ്ഗ എടവരാട് പിഡബ്ല്യു അധികൃതര്‍ക്ക് നിവേദനം നല്‍കി.

പൊട്ടിപ്പൊളിഞ്ഞ് താറുമാറായ പേരാമ്പ്ര- ചേനായി -ആവള റോഡിന്റെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥ പരിഹരിക്കണം.

നിലവിലുള്ള വീതിക്ക് കുറവ് വരാതെ കുറ്റമറ്റ രീതിയില്‍ റോഡ് പുനര്‍ നിര്‍മ്മിക്കുന്നതിനും അതുവഴി പ്രദേശവാസികളുടെ യാത്ര പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണാനും വേണ്ട തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും അവശ്യപ്പെട്ടു കൊണ്ടാണ് സര്‍ഗ്ഗ എടവരാട് പിഡബ്ല്യു അധികൃതര്‍ക്ക് നിവേദനം നല്‍കിയത്.

സര്‍ഗ്ഗ പ്രസിഡന്റ് ഇ.പി.ആനന്ദ്, സെക്രട്ടറി മുനീര്‍ മണ്ണില്‍, പി.എസ്. മംഗളാനന്ദന്‍, ഒ.എം. ശ്രീനേഷ്, കെ.സി. ജയകൃഷ്ണന്‍, കെ.ടി. ശ്രീലേഷ്, പി.ടി. ആനന്ദ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/92349/sarga-edavarad-with-a-petition-to-make-the-road-trafficable-perambra)