---
title: "സ്വതന്ത്ര വായനശാല വാര്‍ഷികാഘോഷ വേളയില്‍ വിമുക്ത ഭടന്മാരെ ആദരിച്ചു "
english_title: "Veterans were felicitated during the anniversary celebrations of the independent library"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/92542/veterans-were-felicitated-during-the-anniversary-celebrations-of-the-independent-library"
published_at: "2023-01-26T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d24196a107d_1atharav.jpg"
keywords: []
---

# സ്വതന്ത്ര വായനശാല വാര്‍ഷികാഘോഷ വേളയില്‍ വിമുക്ത ഭടന്മാരെ ആദരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ചാലിക്കര സ്വതന്ത്ര വായനശാലയുടെ 75 -ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിമുക്തഭടന്മാരെ ആദരിച്ചു.

## Article Content

**പേരാമ്പ്ര: **ചാലിക്കര സ്വതന്ത്ര വായനശാലയുടെ 75 -ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിമുക്തഭടന്മാരെ ആദരിച്ചു.

രാവിലെ എട്ടുമണിക്ക് ദേശീയ പതാക ഉയര്‍ത്തി ആരംഭിച്ച റിപ്പബ്ലിക് ദിനാഘോഷ പരിപാടി വെള്ളിലോട്ട് ഇമ്പിച്ചി ആലി ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയര്‍മാന്‍ എസ്.കെ. അസ്സയിനാര്‍ അധ്യക്ഷത വഹിച്ചു.

പ്രദേശത്തെ മുതിര്‍ന്ന വിമുക്തഭടന്മാരായ പുളിയാക്കര ഇബ്രാഹിം, കെ.സി. ഗോവിന്ദന്‍, ചാലില്‍ ബാലന്‍ കിടാവ് എന്നിവരെ വായനശാല പ്രസിഡന്റ് പി. വിജയന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

പ്രകാശന്‍ കോമത്ത്, റീന സദാനന്ദന്‍, രവീന്ദ്രന്‍ ചൂരലില്‍, കെ.എം. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

വായനശാല സെക്രട്ടറി കെ. ശശി സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുഹമ്മദലി നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/92542/veterans-were-felicitated-during-the-anniversary-celebrations-of-the-independent-library)