---
title: "പുളിയോട്ട് മുക്കില്‍ മരമില്ലിന് തീ പിടിച്ചു "
english_title: "A wood mill in Puliot Muk caught fire perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/92572/a-wood-mill-in-puliot-muk-caught-fire-perambra"
published_at: "2023-01-26T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d25e2442bc4_1_mill2.jpg"
keywords: []
---

# പുളിയോട്ട് മുക്കില്‍ മരമില്ലിന് തീ പിടിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പുളിയോട്ട് മുക്കില്‍ പ്രവര്‍ത്തിക്കുന്ന മരമില്ലിന് തീ പിടിച്ചു. ഇന്നലെ രാത്രി രണ്ടര മണിയോടുകൂടിയാണ് മരമില്ലിന് തീപിടിച്ചത്.

## Article Content

**പേരാമ്പ്ര: **പുളിയോട്ട് മുക്കില്‍ പ്രവര്‍ത്തിക്കുന്ന മരമില്ലിന് തീ പിടിച്ചു. ഇന്നലെ രാത്രി രണ്ടര മണിയോടുകൂടിയാണ് മരമില്ലിന് തീപിടിച്ചത്.

ആസ്ബസ്‌റ്റോസ് ഷീറ്റിന്റെ മേല്‍ക്കുരക്ക് കീഴെ പാകിയിരിക്കുന്ന തെങ്ങോലകള്‍ക്ക് തീപിടിച്ചത് കാരണം മില്ലിന്റെ മുഴുവന്‍ ഭാഗത്തേക്കും പെട്ടെന്ന് തന്നെ തീ പടരുകയായിരുന്നു.

ഷെഡ്, മോട്ടോര്‍, സ്വിച്ച് ബോര്‍ഡ്, ഈര്‍ന്നിട്ട മരം എന്നിവ ഉള്‍പ്പെടെ കത്തി നശിച്ചു. 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ബാലുശ്ശേരി വട്ടോളി ബസാറിലെ മുച്ചിലോട്ട് കണ്ടി ഷെരീഫ്, ആരിഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് മരംമില്ല്.

പേരാമ്പ്രയില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ഗിരീശന്റെയും അസിസ്റ്റന്റ്  സ്റ്റേഷന്‍ ഓഫീസര്‍ പി. വിനോദന്റെയും നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് വാഹനം എത്തിയാണ് തീ കെടുത്തിയത്.

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഐ. ഉണ്ണികൃഷ്ണന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ വി.കെ. സിധീഷ്, കെ. ശ്രീകാന്ത്, കെ.എന്‍. രതീഷ്, എസ്.കെ. റിതിന്‍, ടി. ബബീഷ്, ആര്‍. ജിനേഷ്, സി.കെ. സ്മിതേഷ്, വി. വിനീത്, ഹോം ഗാര്‍ഡ്മാരായ എ.സി. അജീഷ്, കെ.പി. ബാലകൃഷ്ണന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/92572/a-wood-mill-in-puliot-muk-caught-fire-perambra)