---
title: "ബോക്‌സിങ്ങില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ശ്രേയകൃഷ്ണക്ക് പ്രൗഢഗംഭീര സ്വീകരണം "
english_title: "A grand reception for Shreyakrishna who won the gold medal in boxing"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/92583/a-grand-reception-for-shreyakrishna-who-won-the-gold-medal-in-boxing"
published_at: "2023-01-26T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d27af5b2f9f_OBIT_CARD_JPG.JPG"
keywords: []
---

# ബോക്‌സിങ്ങില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ശ്രേയകൃഷ്ണക്ക് പ്രൗഢഗംഭീര സ്വീകരണം 

> **Lead Summary:** **പേരാമ്പ്ര:** സംസ്ഥാന സ്‌കൂള്‍ അണ്ടര്‍ 19 ബോക്‌സിങ്ങില്‍ 45 കിലോ ഗെയ്മ്‌സില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ശ്രേയകൃഷ്ണക്ക് പ്രൗഢഗംഭീര സ്വീകരണം ഒരുക്കി ജന്മനാട്.

## Article Content

**പേരാമ്പ്ര:** സംസ്ഥാന സ്‌കൂള്‍ അണ്ടര്‍ 19 ബോക്‌സിങ്ങില്‍ 45 കിലോ ഗെയ്മ്‌സില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ശ്രേയകൃഷ്ണക്ക് പ്രൗഢഗംഭീര സ്വീകരണം ഒരുക്കി ജന്മനാട്.

കൂത്താളി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡിന്റൈ നേതൃത്വത്തിലാണ് ശ്രേയകൃഷ്ണയ്ക്ക് സ്വീകരണം ഒരുക്കിയത്. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.എം അനൂപ് കുമാര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ടി അഷറഫ്, കലാസാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ കെ.കെ അശോകന്‍, രാജന്‍, കുഞ്ഞമ്മ കുട്ടി, പ്രദീപന്‍, ഭാസ്‌കരന്‍, രാമചന്ദ്രന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വാര്‍ഡ് മെമ്പര്‍ കെ.പി സജീഷ് സ്വാഗതവും സുബ്രഹ്മണ്യന്‍ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/92583/a-grand-reception-for-shreyakrishna-who-won-the-gold-medal-in-boxing)