---
title: "കുറ്റ്യാടി ഇറിഗേഷന്‍ കനാല്‍ ശുചീകരണം നടത്തി കേരള കര്‍ഷക സംഘം "
english_title: "Kerala farmers group cleaning the Kuttyadi irrigation canal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/92602/kerala-farmers-group-cleaning-the-kuttyadi-irrigation-canal"
published_at: "2023-01-26T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d28ae6de4da_OBIT_CARD_JPG.JPG"
keywords: []
---

# കുറ്റ്യാടി ഇറിഗേഷന്‍ കനാല്‍ ശുചീകരണം നടത്തി കേരള കര്‍ഷക സംഘം 

> **Lead Summary:** **പേരാമ്പ്ര: **കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ നൂറുകണക്കിന് ദൂരം വരുന്ന കനാല്‍, പതിനായിരക്കണക്കിന് സന്നദ്ധ വളണ്ടിയര്‍മാരുടെ സഹകരണത്തോടെ ശുചീകരിച്ചു.

## Article Content

**പേരാമ്പ്ര: **കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ നൂറുകണക്കിന് ദൂരം വരുന്ന കനാല്‍, പതിനായിരക്കണക്കിന് സന്നദ്ധ വളണ്ടിയര്‍മാരുടെ സഹകരണത്തോടെ ശുചീകരിച്ചു.

വരുന്ന വേനല്‍ കാലത്ത് ജനങ്ങള്‍ക്ക് കുടിവെള്ളത്തിനും ജലസേചനത്തിനും ഏറെ ഗുണകരമാകുന്നതാണ് ഈ പ്രവര്‍ത്തനത്തനം.

കാലാകാലങ്ങളില്‍ നടക്കേണ്ട വാര്‍ഷിക അറ്റകുറ്റപണികള്‍ നടക്കാതെ പോകുന്നതും, 50 വര്‍ഷം പഴക്കമുള്ള ഡാമുകളുടെയും അക്യുഡെക്റ്റുകളുടെയും പ്രവര്‍ത്തികള്‍ ഒന്നും ചെയ്യാതെ കിടക്കുന്നതുമൂലവും, കനാലുകളിലെ കളകളുടെ വളര്‍ച്ച, കനാലുകളുടെ ചോര്‍ച്ച, ഡാം തുറന്നുവിടുമ്പോള്‍ കാനാലുകളിലൂടെ ഒഴുകാതെ പാടങ്ങളില്‍ വെള്ളപ്പൊക്കണ്ടാവുന്നതും, അഡെക്റ്റുകളുടെ പോരായ്മയും പലയിടത്തും സിമന്റ് അടര്‍ന്നുവീണ് കമ്പികള്‍ പുറത്ത് കാണുന്ന സ്ഥിതിയും എല്ലാം കനാലില്‍ വെള്ളം സുഗമമായി ഒഴുകുന്നതിന് തടസ്സം ആണ്.

കനാല്‍ ശുചീകരണത്തിന് വലിയ പദ്ധതി തന്നെ വേണ്ടി വരും. ഇതിന്റെ മുന്നോടിയായാണ് പൊതുജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് കേരള കര്‍ഷകസംഘം കനാല്‍ ശുചീകരിച്ചത്.

പെരുവണ്ണാമൂഴി ഡാം പരിസരത്ത് നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു.

ഇ.എ ജയിംസ് അധ്യക്ഷനായി. ചടങ്ങില്‍ പി.സി സുരാജന്‍, പി.പി രഘുനാഥ്, കെ.പി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/92602/kerala-farmers-group-cleaning-the-kuttyadi-irrigation-canal)