---
title: "ചേനോളി കനാല്‍ മുക്കില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു "
english_title: "A mass protest was organized at Chenoli Canal Muk"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/92680/a-mass-protest-was-organized-at-chenoli-canal-muk"
published_at: "2023-01-27T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d36c4b7af56_1_janakeeyam.jpg"
keywords: []
---

# ചേനോളി കനാല്‍ മുക്കില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** ചേനോളി കനാല്‍ മുക്കില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** ചേനോളി കനാല്‍ മുക്കില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.

നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ചേനോളി കനാല്‍ മുക്കില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചത്.

മുളിയങ്ങല്‍ - വാല്യക്കോട് കനാല്‍ റോഡിലെ രയരോത്ത് ഭാഗം ഗതാഗതയോഗ്യമാക്കുക, എംഎല്‍എ ഫണ്ട് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധം നടത്തിയത്.

ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു.

സാധാരണക്കാരെ ബാധിക്കുന്ന ജനകീയ പ്രശ്‌നമെന്ന നിലയില്‍ ഈ റോഡിന്റെ ശോചനീയസ്ഥയ്ക്ക് എംഎല്‍എ എത്രയും പെട്ടെന്ന് ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്ന് മുനീര്‍ എരവത്ത് ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് പി.എം. പ്രകാശന്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധു കൃഷ്ണന്‍, സി.കെ. അജീഷ്, വി.വി. ദിനേശന്‍, ഷിജു കെ ദാസ്, റഫീക്ക് കല്ലോത്ത്, പി. മൂസ്സക്കുട്ടി, കുഞ്ഞബ്ദുള്ള വാളൂര്‍, എ. ഗോവിന്ദന്‍, എം.കെ. ദിനേശന്‍, രഞ്ജിത്ത് തുമ്പക്കണ്ടി, രാമചന്ദ്രന്‍ ആയാടത്തില്‍, ദീപേഷ് തുമ്പക്കണ്ടി, എം.എം. സുരേഷ് എന്നിവര്‍ സംസാരിച്ചു.

ജനകീയ പ്രതിഷേധ സമരം തുടങ്ങുന്നതിന് മുന്‍പ് കെ. കരുണാകരന്റെ സ്മരണയ്ക്കായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിര്‍മ്മിച്ച കൊടിമരത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കമ്മിളി ബാലന്‍ പതാക ഉയര്‍ത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/92680/a-mass-protest-was-organized-at-chenoli-canal-muk)