---
title: "വീട്ടു മുറ്റത്തെ കിണറ്റില്‍ വീണു വയോധിക മരിച്ചു "
english_title: "An elderly woman fell into a well in her yard and died"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/92733/an-elderly-woman-fell-into-a-well-in-her-yard-and-died"
published_at: "2023-01-27T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d38c903c604_1body.jpg"
keywords: []
---

# വീട്ടു മുറ്റത്തെ കിണറ്റില്‍ വീണു വയോധിക മരിച്ചു 

> **Lead Summary:** **കൊയിലാണ്ടി :** വീട്ടു മുറ്റത്തെ കിണറ്റില്‍ വീണു വയോധിക മരിച്ചു.

## Article Content

**കൊയിലാണ്ടി :** വീട്ടു മുറ്റത്തെ കിണറ്റില്‍ വീണു വയോധിക മരിച്ചു.

കൊയിലാണ്ടി പെരുവട്ടൂര്‍ 16-ാം വാര്‍ഡ് കക്കാട് വീട്ടില്‍ ലക്ഷ്മി (71 ) ആണ് വീട്ടു മുറ്റത്തുള്ള കിണറ്റില്‍ വീണു മരിച്ചത്.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തുകയും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അനൂപ് കിണറ്റില്‍ ഇറങ്ങി സേനാഗങ്ങളുടെ സഹായത്തോടുകൂടി ലക്ഷ്മിയെ റെസ്‌ക്യൂ നെറ്റില്‍ കരക്കെത്തിക്കുകയും ചെയ്തു.

ഉടന്‍ തന്നെ ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല.

സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ആനന്ദന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി. റഫീഖ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ബി. ഹേമന്ത്, ഇര്‍ഷാദ്, ഇ.എം. നിധി പ്രസാദ്, പി.കെ. റിനീഷ്, നിതിന്‍രാജ്, ഹോംഗാര്‍ഡ് സുജിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/92733/an-elderly-woman-fell-into-a-well-in-her-yard-and-died)