---
title: " ആവള യുപി സ്‌കൂളില്‍ സ്‌കൗട്ട് ആന്റ്  ഗൈഡ്സ് യൂണിറ്റുകള്‍ ഉദ്ഘാടനം ചെയ്തു "
english_title: "Scout and Guides units were inaugurated at Avala UP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/92746/scout-and-guides-units-were-inaugurated-at-avala-up-school"
published_at: "2023-01-27T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d39a57e0a96_1_sg.jpg"
keywords: []
---

#  ആവള യുപി സ്‌കൂളില്‍ സ്‌കൗട്ട് ആന്റ്  ഗൈഡ്സ് യൂണിറ്റുകള്‍ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര: **ആവള യുപി സ്‌കൂളില്‍ ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റുകള്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **ആവള യുപി സ്‌കൂളില്‍ ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റുകള്‍ ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ റിപ്പബ്ലിക് ദിനത്തിലാണ് ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്സിന്റെ പുതിയ യൂണിറ്റുകള്‍ക്ക് തുടക്കം കുറിച്ചത്.

സ്‌കൂളിലെ മുന്‍ അധ്യാപികയും സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവുമായ നളിനി യൂണിറ്റുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സ്‌കൂളിലെ ഗൈഡ് യൂണിറ്റില്‍ നിരവധി സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് റിട്ട: അധ്യാപിക നളിനി.

പങ്കജാക്ഷന്‍ മേപ്പയ്യൂര്‍ കേഡറ്റുകള്‍ക്ക് പ്രാഥമിക ക്ലാസ്സ് നല്‍കി.

ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് ഷാനവാസ് കൈവേലി, പ്രധാനധ്യാപിക ജി. സ്മിത, പി.ടി.എ വൈസ് പ്രസിഡന്റ് വിജേഷ് നിരാമയം, എക്‌സിക്യൂട്ടീവ് അംഗങ്ങളായ രവി മാണിക്കോത്ത്, അമ്മദ് കരിങ്ങാടുമ്മല്‍, ടി. നിസാര്‍, സ്റ്റാഫ് സെക്രട്ടറി അമ്മദ് നൊച്ചാട്ട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഗൈഡ് അദ്ധ്യാപിക പാര്‍വ്വതി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്‌കൗട്ട് മസ്റ്റര്‍ അഖില്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് സ്‌കൗട്ട്, ഗൈഡ് ആന്റ് ജെ.ആര്‍.സി കേഡേറ്റുകളുടെ മാര്‍ച്ച് ഫാസ്റ്റും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/92746/scout-and-guides-units-were-inaugurated-at-avala-up-school)