---
title: "കര്‍ഷക സംഘം നേതൃത്വത്തില്‍ കനാല്‍ ശുചീകരണം സംഘടിപ്പിച്ചു"
english_title: "Canal cleaning was organized under the leadership of farmers group perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/92788/canal-cleaning-was-organized-under-the-leadership-of-farmers-group-perambra"
published_at: "2023-01-27T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3b3182f26a_1kanal.jpg"
keywords: []
---

# കര്‍ഷക സംഘം നേതൃത്വത്തില്‍ കനാല്‍ ശുചീകരണം സംഘടിപ്പിച്ചു

> **Lead Summary:** **

## Article Content

**

പേരാമ്പ്ര:** കര്‍ഷക സംഘം പേരാമ്പ്ര ഈസ്റ്റ് വെസ്റ്റ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കനാല്‍ ശുചീകരണം നടത്തി.

കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള കനാല്‍ വൃത്തിയാക്കുന്നതിന് ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത് ശുചീകരണയജ്ഞം വന്‍ വിജയകരമാക്കിത്തീര്‍ത്തു.

603 കിലോ മീറ്ററുള്ള കനാല്‍ രാവിലെ എട്ടുമണി മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെ സന്നദ്ധപ്രവര്‍ത്തനത്തിലൂടെയാണ് കനാല്‍ ശുചീകരിച്ചത്.

കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പാക്കിയത്.

എരവട്ടൂര്‍, ആക്കൂ പറമ്പ്, കല്ലോട്, ചേനായി ഭാഗങ്ങളിലെ കനാല്‍ ശുചീകരണം നടത്തി.

കര്‍ഷക സംഘം ജില്ലാ കമ്മിറ്റി അംഗം പി. ബാലന്‍ അടിയോടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു.

കര്‍ഷക സംഘം സെക്രട്ടറി കെ.പി. ഗോപി, പ്രസിഡന്റ് ടി.എം. ബാലകൃഷ്ണന്‍, സി.പി.ഐ.എം വെസ്റ്റ് ലോക്കല്‍ സെക്രട്ടറി കാവുങ്ങല്‍ കുഞ്ഞികണ്ണന്‍, സ്വാഗത സംഘം കണ്‍വീനര്‍ വി.കെ. സുനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ലിസി, കെ. രാമകൃഷ്ണന്‍, എം.കെ. കുഞ്ഞിക്കണ്ണന്‍, കെ.പി. രവി, കെ. സുരേഷ്, വി.ടി. രതി, വാര്‍ഡ് അംഗങ്ങളായ കെ. നബീസ, മിനി പൊന്‍പറ, സജു, സത്യന്‍ സിറ്റിസണ്‍ വാച്ച്, സുലഭ, വനജ ആനേരി, പി.കെ. ഷൈജു, കെ.കെ. രാജീവന്‍, കെ.സി. സുരേഷ്, കെ.എം. മോഹനന്‍, സുഗതന്‍ കല്ലോട് തുടങ്ങിയവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/92788/canal-cleaning-was-organized-under-the-leadership-of-farmers-group-perambra)