---
title: " പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി "
english_title: "Perampra Constituency welcomed Muslim League office bearers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/92791/perampra-constituency-welcomed-muslim-league-office-bearers"
published_at: "2023-01-27T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d3b8d2cde1f_1asees.jpg"
keywords: []
---

#  പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി 

> **Lead Summary:** ** പേരാമ്പ്ര: **മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയാണ് സ്വീകരണം നല്‍കിയത്.

## Article Content

** പേരാമ്പ്ര: **മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയാണ് സ്വീകരണം നല്‍കിയത്.

ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സിപിഎ അസീസ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വാഗതം പറഞ്ഞു ചടങ്ങില്‍ നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി. മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു.

കെ.സി. മുഹമ്മദ്, സലീം മിലാസ്, സത്താര്‍ കീഴരിയൂര്‍, ഷംസുദ്ദീന്‍ വടക്കയില്‍, പെരിഞ്ചേരി കുഞ്ഞമ്മദ്, നിയാസ് കക്കാട്, ദില്‍ഷാദ് കുന്നിക്കല്‍, എം.കെ. ഫസലു റഹ്മാന്‍, വി.എന്‍. നൗഫല്‍, അജിനാസ് കാരയില്‍, പി.വി. നജീര്‍ എന്നിവര്‍ സംസാരിച്ചു.

സ്വീകരണത്തിന് ആര്‍.കെ. മുനീര്‍, ടി.കെ.എ ലത്തീഫ്, എം.കെ.സി. കുട്ട്യാലി, കല്ലൂര്‍ മുഹമ്മദലി, മുനീര്‍ കുളങ്ങര, മൂസ കോത്തമ്പ്ര, വി.പി. റിയാസ് സലാം, പി.ടി. അഷ്റഫ്, ടി.പി. മുഹമ്മദ്, പുതുക്കുടി അബ്ദു റഹ്മാന്‍, പേരാമ്പ്ര പഞ്ചായത്ത് ലീഗ് ഭാരവാഹികളായ ആര്‍.കെ. മുഹമ്മദ് സെക്രട്ടറി എം.പി. സിറാജ് എന്നിവര്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/92791/perampra-constituency-welcomed-muslim-league-office-bearers)