---
title: "കരുവണ്ണൂരില്‍ ബസ് അപകടം; നിരവധി പേര്‍ക്ക് പരിക്ക് "
english_title: "Bus accident in Karuvannur; Many people were injured naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/92855/bus-accident-in-karuvannur-many-people-were-injured-naduvannur"
published_at: "2023-01-27T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d408e1129e8_1bus3.jpg"
keywords: []
---

# കരുവണ്ണൂരില്‍ ബസ് അപകടം; നിരവധി പേര്‍ക്ക് പരിക്ക് 

> **Lead Summary:** **നടുവണ്ണൂര്‍ : **കരുവണ്ണൂര്‍ അങ്ങാടിക്കടുത്ത് എടോത്ത് താഴെ പാലത്തിനുസമീപം സ്വകാര്യ ബസ്സ് ലോറിക്ക് പിറകില്‍ ഇടിച്ച് ബസ് യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്കേറ്റു.

## Article Content

**നടുവണ്ണൂര്‍ : **കരുവണ്ണൂര്‍ അങ്ങാടിക്കടുത്ത് എടോത്ത് താഴെ പാലത്തിനുസമീപം സ്വകാര്യ ബസ്സ് ലോറിക്ക് പിറകില്‍ ഇടിച്ച് ബസ് യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഗുരുതരമായി പരിക്കേറ്റ ബസ് ജീവനക്കാരനായ കുറ്റ്യാടി സ്വദേശി ജിനേഷ് (30 ), സ്‌നേഹ (20) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സീന (42), സുവര്‍ണ്ണ (23 ), ആദര്‍ശ് (21), ആതിര മൂലാട് (19 ), റിജാബി ( 48 ), നജീബ (29), ദില്‍ന (16), സ്‌നേഹ (20 ) എന്നിവര്‍ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി.

കോഴിക്കോട് നിന്ന് കുറ്റ്യാടി ഭാഗത്തേക്കു പോകുകയായിരുന്ന അദ്‌നാന്‍ ബസാണ് അപകടം വരുത്തി വെച്ചത്.

കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിക്ക് അമിതവേഗത്തിലെത്തിയ ബസ് ഇടിക്കുകയായിരുന്നു.

ഇന്ന് വൈകുന്നേരം 5 45 ഓടെയാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/92855/bus-accident-in-karuvannur-many-people-were-injured-naduvannur)