---
title: "സിപിഐഎം മുതുകാട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു "
english_title: "CPIM organized the Mutukad protest group"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/92912/cpim-organized-the-mutukad-protest-group"
published_at: "2023-01-28T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4b026634b7_1koottayma.jpg"
keywords: []
---

# സിപിഐഎം മുതുകാട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു 

> **Lead Summary:**  **മുതുകാട് :** സിപിഐ എം മുതുകാട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

## Article Content

 **മുതുകാട് :** സിപിഐ എം മുതുകാട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെയാണ് സിപിഐ എം മുതുകാട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

സിപിഐ എം മുതുകാട് ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മുതുകാട് അങ്ങാടിയില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ സിപിഐ എം ജില്ലാ കമ്മറ്റി അംഗം റഷീദ് കുണ്ടുതോട് ഉദ്ഘാടനം ചെയ്തു.

ബിജു കുന്നങ്കണ്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇ.എസ്. ജയിംസ് അദ്ധ്യക്ഷത വഹിച്ചു.

കെ. സുനില്‍, എന്‍.പി. ബാബു, പി.സി. സുരാജന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/92912/cpim-organized-the-mutukad-protest-group)