പേരാമ്പ്ര: പേരാമ്പ്രയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പത്തുപേര്‍ക്ക് പരിക്ക്.
പേരാമ്പ്ര എരവട്ടൂര്‍ ഭാഗത്താണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. ഒന്‍പത് പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ട് 5 മണിയോടെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും ജാഗ്രത തുടരുകയാണ്.
Wild boar attack in Perampra; Ten people were injured