പേരാമ്പ്ര : കുറ്റ്യാടി ജീവ ആയുർവേദ ആന്റ് നാച്വറൽ തെറാപ്പി സെന്റർ ഉടമ കല്ലൂർ വാഴയിൽ മീത്തൽ അനിത (41) അന്തരിച്ചു. സംസ്ക്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ.
ട്രൂവിഷൻ ന്യൂസിൽ ന്യൂസ് റീഡറായിരുന്ന അനിത ഗായികയും അഭിനേത്രിയും ആയിരുന്നു. നിരവധി ആൽബങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സക്കിടെ ശനിയാഴ്ച വൈകിട്ടോടെ മരണത്തിന് കീഴടങ്ങി.
പരേതനായ ബാലകൃഷ്ണന്റെയും ജാനുവിന്റെയും മകളാണ്. ഭർത്താവ്: ബാലൻ (കായണ്ണ). മകൻ: ആകാശ് (ഓട്ടോമൊബൈൽസ് കോഴിക്കോട്). സഹോദരി: സുനിത.
Kallur Vazhayil Meethal Anita passed away