പേരാമ്പ്ര: കാട്ടുപന്നിയുടെ കുത്തേറ്റ് 10 ഓളം പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 5.30 ഓടെ കല്ലോട്, മുള്ളൻകുന്ന് പ്രദേശങ്ങളിലാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.
പരിക്കേറ്റ ചാലിൽ സന്ധ്യയെ (40) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും, കല്ലിൽ സതീശൻ (50), കല്ലിൽ സുനിൽ കുമാർ(46), ചേണിയക്കുന്നുമ്മൽ ശ്രീജിത്ത്(43), കൂമുള്ളിൽ മീത്തൽ വിപിൻ (30), ഹസ്സൻ മുള്ളൻ കുന്നുമ്മൽ, രവി എന്നിവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എരവട്ടൂർ മുള്ളൻ കുന്നിൽ നിന്നും എത്തിയ കാട്ടുപന്നി ആക്രമണത്തിനു ശേഷം ഹൈസ്കൂൾ ഭാഗത്തേക്ക് പോയി. നിരവധി പേരെ കുത്തി പരിക്കേൽപ്പിച്ച കാട്ടുപന്നി ബൈക്കിൽ സഞ്ചരിച്ചവരെയും ആക്രമിച്ചിട്ടുണ്ട്.
കാട്ടുപന്നിയുടെ പരാക്രമം കല്ലോട് ഭാഗത്ത് പരക്കെ ഭീതി പരത്തി.
About 10 people were injured due to wild boar sting