മുയിപ്പോത്ത് : മുയിപ്പോത്തെ അതിപുരാതന ക്ഷേത്രങ്ങളില്‍ ഒന്നായ ചാത്തോത്ത് മീത്തല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രം പുന പ്രതിഷ്ഠ മഹോത്സവം നടത്തി.
ചെറുവോട്ടില്ലത്ത് ദേവരാജന്‍ നമ്പിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ജനുവരി 24 മുതല്‍ 27 വരെ പുനപ്രതിഷ്ഠ മഹോത്സവം നടത്തപ്പെട്ടു. പുന പ്രതിഷ്ഠയോട് അനുബന്ധിച്ച് മുയിപ്പോത്ത് മൊയിലോത്ത് വിഷു ക്ഷേത്രത്തില്‍ നിന്ന ആരംഭിച്ച വിഗ്രഹ സീകരണ ഘോഷയാത്ര, സാംസ്‌കാരിക സദസ്സ്, കുടുംബസംഗമം എന്നിവ സംഘടിപ്പിച്ചു.
ജനുവരി 24ന് നടന്ന സാംസ്‌കാരിക സദസ്സില്‍ കൊയിലാണ്ടി മാതാ അമൃതാനന്ദമയി മഠം സുമേധാമൃത ചൈതന്യ പ്രഭാഷണം നടത്തി. ജനുവരി 26ന് നടന്ന കുടുംബ സംഗമം എസ് എന്‍ ട്രസ്റ്റ് ഡയറക്ടര്‍ സുധീഷ് കേശവപൂരി ഉദ്ഘാടനം ചെയ്തു.
ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത് അധ്യക്ഷത വഹിച്ചു. ലൈഫ് സയന്‍സ് അക്കാദമി ഡയറക്ടര്‍ ബാബുരാജ് ശര്‍മ്മ മുഖ്യ പ്രഭാഷണം നടത്തി.
ക്ഷേത്രപൂജകളും ഗണപതിഹോമവും പുന പ്രതിഷ്ഠയോടെ അനുബന്ധിച്ച് നടത്തപ്പെട്ടു.
Muipoth Chattoth Meethal Kuttichathan Temple held a punapredhista festival