---
title: "പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Perambra EMS Co-operative Hospital organized a free medical camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/93326/perambra-ems-co-operative-hospital-organized-a-free-medical-camp"
published_at: "2023-01-30T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d75d30f0844_1_ems.jpg"
keywords: []
---

# പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

ആശുപത്രിയുടെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് മോട്ടോര്‍ തൊഴിലാളികള്‍ക്കായാണ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

ജനറല്‍, ഓര്‍ത്തോ, ഇഎന്‍ടി, കാഴ്ച പരിശോധന എന്നീ വിഭാഗങ്ങളിലാണ് ക്യാമ്പ് നടത്തിയത്.

ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു.

ആശുപത്രി പ്രസിഡന്റ് എ.കെ. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

ഡോ. ജിനുമാത്യു, ഡോ: വൈശാഖ്, ഡോ. ഖദീജ ഷബിന്‍, സാബിറ എന്നിവര്‍ നേതൃത്വം നല്‍കി. വിജയന്‍ ആലക്കാട്ട് സംസാരിച്ചു.

ആശുപത്രി സെക്രട്ടറി സി. റജി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡയറക്ടര്‍ ടി.കെ. ലോഹിതാക്ഷന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/93326/perambra-ems-co-operative-hospital-organized-a-free-medical-camp)