---
title: "കെ.എം മാണിയുടെ ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു "
english_title: "KM Mani's birthday was observed as Karunya Day perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/93409/km-manis-birthday-was-observed-as-karunya-day-perambra"
published_at: "2023-01-30T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d79ebe048cd_1_karunya_dhinam.jpg"
keywords: []
---

# കെ.എം മാണിയുടെ ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു 

> **Lead Summary:** **പേരാമ്പ്ര :** കെ.എം മാണിയുടെ ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു.

## Article Content

**പേരാമ്പ്ര :** കെ.എം മാണിയുടെ ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു.

കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്ന കെ.എം മാണിയുടെ 90 ാം ജന്മദിനം കേരള കോണ്‍ഗ്രസ് (എം) പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാരുണ്യ ദിനമായി ആചരിച്ചു.

കാരുണ്യ ദിനത്തില്‍ നേതാക്കളും പ്രവര്‍ത്തകരും പേരാമ്പ്ര പ്രത്യാശ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികളോടൊപ്പം ഭക്ഷണം കഴിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തു.

യോഗം പേരാമ്പ്ര താലൂക്ക് ആശുപത്രി അസി. സര്‍ജന്‍ ഡോ. സി.കെ വിനോദ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്  ശ്രീധരന്‍ മുതുവണ്ണാച്ച അധ്യക്ഷ വഹിച്ചു.

സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ബേബി കാപ്പുകാട്ടില്‍ അനുസ്മരണ പ്രഭാഷണം നടത്തി. 

ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സുരേന്ദ്രന്‍ പാലേരി, ബോബി ഓസ്റ്റിന്‍, നിയോജക മണ്ഡലം സെക്രട്ടറി അഡ്വ. ജയ്സണ്‍ ജോസഫ്, ജോര്‍ജ് ഫിലിപ്പ്, ഇ.ടി സനീഷ്, ജോസുകുട്ടി പുരയിടത്തില്‍, മനോജ് പാലേരി, ജോണി പാറത്തറ, രാമദാസ് കൂത്താളി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/93409/km-manis-birthday-was-observed-as-karunya-day-perambra)