---
title: "ജീവിത മൂല്യങ്ങള്‍ ആവിഷ്‌കരിക്കാന്‍ പുതിയ സിനിമയ്ക്ക് കഴിയണം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ "
english_title: "New cinema should be able to express the values of life: Minister Ahmed Devarkovil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/93462/new-cinema-should-be-able-to-express-the-values-of-life-minister-ahmed-devarkovil"
published_at: "2023-01-30T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7d2c671bff_OBIT_CARD_JPG.JPG"
keywords: []
---

# ജീവിത മൂല്യങ്ങള്‍ ആവിഷ്‌കരിക്കാന്‍ പുതിയ സിനിമയ്ക്ക് കഴിയണം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ 

> **Lead Summary:** മാറുന്ന ജീവിത മൂല്യങ്ങള്‍ ആവിഷ്‌കരിക്കാന്‍ സിനിമയ്ക്ക് സാധിക്കണമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.

## Article Content

മാറുന്ന ജീവിത മൂല്യങ്ങള്‍ ആവിഷ്‌കരിക്കാന്‍ സിനിമയ്ക്ക് സാധിക്കണമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.

ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം, ചലച്ചിത്ര അക്കാദമി, വിദ്യാരംഗം കലാ സാഹിത്യ വേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സാംസ്‌കാരിക നിലയത്തില്‍ സംഘടിപ്പിച്ച ഓറ 2023 ദ്വിദിന സിനിമാസ്വാദന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവധിക്കാലത്ത് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും സിനിമ ശില്പശാലകള്‍, പ്രദര്‍ശനം, നിര്‍മ്മാണം, ചര്‍ച്ച എന്നിവ സംഘടിപ്പിക്കും. സബ് ജില്ലാ തല ശില്പശാലകള്‍ ഫിബ്രവരി 5 മുതല്‍ ആരംഭിക്കും.

കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ധനേഷ് അധ്യക്ഷനായി. എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസര്‍ സജീഷ് നാരായണന്‍ ആമുഖ പ്രഭാഷണം നടത്തി.

ചലച്ചിത്ര അക്കാദമി കോര്‍ഡിനേറ്റര്‍ സി നവീന പദ്ധതി വിശദീകരിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ യു.കെ. അബ്ദു നാസര്‍, വിദ്യാരംഗം ജില്ലാ കോര്‍ഡിനേറ്റര്‍ ബിജു കാവില്‍ എന്നിവര്‍ സംസാരിച്ചു.

ജി.പി രാമചന്ദ്രന്‍, ഡോ കെ.എസ് വാസുദേവന്‍, ഷിബു മൂത്താട്ട്, എ മുഹമ്മദ്, ഡോ. സലിമുദ്ദീന്‍, മധു ജനാര്‍ദ്ദനന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/93462/new-cinema-should-be-able-to-express-the-values-of-life-minister-ahmed-devarkovil)