---
title: "ഗ്രാമോത്സവം സംഘടിപ്പിച്ച് ആശാരിമുക്ക് ജനകീയ കൂട്ടായ്മ"
english_title: "Asarimuk People's Association organizes Gramotsavam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/93472/asarimuk-peoples-association-organizes-gramotsavam"
published_at: "2023-01-30T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7d847ee84f_OBIT_CARD_JPG.JPG"
keywords: []
---

# ഗ്രാമോത്സവം സംഘടിപ്പിച്ച് ആശാരിമുക്ക് ജനകീയ കൂട്ടായ്മ

> **Lead Summary:** **പേരാമ്പ്ര: **ജനകീയ കൂട്ടായ്മയിലൂടെ ആശാരിമുക്കില്‍ രണ്ട് ദിവസം നടന്ന അഞ്ചാമത് ഗ്രാമോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ.കെ. അധ്യക്ഷയായി.

## Article Content

**പേരാമ്പ്ര: **ജനകീയ കൂട്ടായ്മയിലൂടെ ആശാരിമുക്കില്‍ രണ്ട് ദിവസം നടന്ന അഞ്ചാമത് ഗ്രാമോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു. കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ.കെ. അധ്യക്ഷയായി.

കവി വീരാന്‍ കുട്ടി മുഖ്യ അതിഥിയായി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ടി രാജശ്രീ, കെ.പി. സജീഷ്, പി.കെ രാഗേഷ്, ശശി കിഴക്കന്‍ പേരാമ്പ്ര, പുതുക്കുടി അബ്ദുറഹിമാന്‍, ഇ.കെ. ജയദേവന്‍, കെ.രാമദാസ്, കെ.സി. കരുണാകരന്‍, അത്തോളി രാഘവന്‍ നായര്‍, സുജ, എം.കെ.സുരേന്ദ്രന്‍ , എം സുരേഷ് എന്നിവര്‍ സംസാരിച്ചു.

പി.സന്തോഷ് സ്വാഗതവും ഏ.കെ മോഹനന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ പ്രതിഭകളെ ആദരിക്കുകയും ചെയ്തു. അംഗനവാടി കലോല്‍സവം, കലാസ്വാദക വിരുന്ന്, ചിത്ര പ്രദര്‍ശനം, കരോകെ ഗാനമേള, കോല്‍ക്കളി, മെഗാ തിരുവാതിര, സിഗ്‌നേച്ച്വര്‍ കാലിക്കറ്റിന്റെ ദൃശ്യ കാവ്യ വിസ്മയം മധുവൂറും മലയാളം എന്നിവയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/93472/asarimuk-peoples-association-organizes-gramotsavam)