---
title: "ക്ലാര്‍ക്ക് താല്കാലിക നിയമനം "
english_title: "Clerk Temporary Appointment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/93479/clerk-temporary-appointment"
published_at: "2023-01-30T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7dd3414955_OBIT_CARD_JPG.JPG"
keywords: []
---

# ക്ലാര്‍ക്ക് താല്കാലിക നിയമനം 

> **Lead Summary:** ദേശീയപാത 66 ന്റെ വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം അനുവദിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ ആര്‍ബിട്രേറ്റര്‍ ആന്‍ഡ് ജില്ലാ കലക്ടര്‍ മുമ്പാകെ സ്ഥല ഉടമകള്‍ നല്‍കിയ പരാതികളില്‍ തീര്‍പ്പ് കല്പിക്കുന്ന ജോലികള്‍ക്കായി ക്ലാര്‍ക്കിനെ നിയമിക്കുന്നു.

## Article Content

ദേശീയപാത 66 ന്റെ വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം അനുവദിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ ആര്‍ബിട്രേറ്റര്‍ ആന്‍ഡ് ജില്ലാ കലക്ടര്‍ മുമ്പാകെ സ്ഥല ഉടമകള്‍ നല്‍കിയ പരാതികളില്‍ തീര്‍പ്പ് കല്പിക്കുന്ന ജോലികള്‍ക്കായി ക്ലാര്‍ക്കിനെ നിയമിക്കുന്നു.

2023 ഡിസംബര്‍ 31 വരെയുള്ള താല്‍ക്കാലിക നിയമനം ആയിരിക്കും. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള കമ്പ്യൂട്ടര്‍ (ഇംഗ്ലീഷ് മലയാളം ടൈപ്പിംഗ്) ഇംഗ്ലീഷ് ഭാഷ പരിജ്ഞാനമുള്ള വ്യക്തികള്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകള്‍ ബയോഡാറ്റ സഹിതം ഫെബ്രുവരി 10ന് വൈകിട്ട് 3 മണിക്ക് മുന്‍പായി ജില്ലാ കലക്ടര്‍ ആന്‍ഡ് ജില്ല ആര്‍ബിട്രേറ്റര്‍ കോഴിക്കോട് എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.

അപേക്ഷാ കവറിന് പുറത്ത് 'APPLICATION FOR CLERK(ARBITRATION)' എന്ന് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ടറേറ്റിലെ ബി1 എ സെക്ഷനുമായി ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/93479/clerk-temporary-appointment)