---
title: "കല്ലൂര്‍ അമ്പലക്കണ്ടി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവം ഫെബ്രുവരി 5 ന് "
english_title: "Thaypuya Mahotsavam at Kallur Ambalakandi Subrahmanya Temple on February 5"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/93659/thaypuya-mahotsavam-at-kallur-ambalakandi-subrahmanya-temple-on-february-5"
published_at: "2023-01-31T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8fb7726f18_1subhra_manyan.jpg"
keywords: []
---

# കല്ലൂര്‍ അമ്പലക്കണ്ടി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവം ഫെബ്രുവരി 5 ന് 

> **Lead Summary:** **കല്ലൂര്‍: **ചിരപുരാതനമായ കല്ലൂര്‍ അമ്പലക്കണ്ടി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തൈപ്പൂയ്യ മഹോത്സവം ഫെബ്രുവരി 5 ന് നടത്തുന്നു.

## Article Content

**കല്ലൂര്‍: **ചിരപുരാതനമായ കല്ലൂര്‍ അമ്പലക്കണ്ടി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തൈപ്പൂയ്യ മഹോത്സവം ഫെബ്രുവരി 5 ന് നടത്തുന്നു.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തിലാണ് മഹോത്സവം നടത്തുന്നത്.

തൈപ്പൂയ്യ മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ചടങ്ങുകളും അന്നദാനവും ഉണ്ടായിരിക്കും.

ഫെബ്രുവരി 3 ന് കലവറ നിറയ്ക്കല്‍. ഫെബ്രുവരി 5 ന് രാവിലെ 5.30 ന് നട തുറക്കല്‍, അഭിഷേകം, ഗണപതിഹോമം, ഉഷപൂജ, ഉച്ചപൂജ.    ഉച്ചയ്ക്ക് 12. 30 ന് അന്നദാനം.

വൈകുന്നേരം 4 മണിക്ക് നടതുറക്കല്‍, കളഭച്ചാര്‍ത്ത്, നിറമാല, ദീപാരാധന, അത്താഴപൂജ. രാത്രി 7 മണിക്ക് താലപ്പൊലി.

രാത്രി 9 മണി മുതല്‍ നാദബ്രഹ്മം ഓര്‍ക്കസ്ട്ര കോഴിക്കോട് അവതരിപ്പിക്കുന്ന ഭക്തിഗാനമേളയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/93659/thaypuya-mahotsavam-at-kallur-ambalakandi-subrahmanya-temple-on-february-5)