---
title: "വഴിത്തിരിവ്: കാണാതായ മേപ്പയ്യൂര്‍ സ്വദേശി ദീപക്കിനെ ഗോവയില്‍ കണ്ടെത്തി "
english_title: "Turning point: Deepak, a native of Mepayyur, who was missing, was found in Goa"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/93696/turning-point-deepak-a-native-of-mepayyur-who-was-missing-was-found-in-goa"
published_at: "2023-01-31T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d92cd55f045_OBIT_CARD_JPG.JPG"
keywords: []
---

# വഴിത്തിരിവ്: കാണാതായ മേപ്പയ്യൂര്‍ സ്വദേശി ദീപക്കിനെ ഗോവയില്‍ കണ്ടെത്തി 

> **Lead Summary:** **മേപ്പയ്യൂര്‍: **ആറ് മാസം മുന്‍പ് കാണാതായ മേപ്പയ്യൂര്‍ സ്വദേശി ദീപക്കിനെ ഗോവയില്‍ നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇന്ന് ഗോവയിലെ പനാജിയില്‍ നിന്നാണ് കണ്ടെത്തിയത്.

## Article Content

**മേപ്പയ്യൂര്‍: **ആറ് മാസം മുന്‍പ് കാണാതായ മേപ്പയ്യൂര്‍ സ്വദേശി ദീപക്കിനെ ഗോവയില്‍ നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇന്ന് ഗോവയിലെ പനാജിയില്‍ നിന്നാണ് കണ്ടെത്തിയത്.

ആറ് മാസം മുമ്പാണ് ദീപക്കിനെ കാണാതായത്. മേപ്പയ്യൂര്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ തിക്കോടി കോടിക്കല്‍ ബീച്ചില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയും ഇത് കാണാതായ ദീപക്കിന്റെതാണെന്ന് കരുതി സംസ്‌ക്കരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ദീപക്കിന്റെ വീട്ടുകാര്‍ ദീപക്കിന്റെതല്ലന്ന് സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡിഎന്‍എ പരിശോധന നടത്തുകയും മൃതദേഹം ദീപക്കിന്റെതല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇത് പുറക്കാട്ടെരിയില്‍ നിന്ന് സ്വര്‍ണ്ണ കടത്ത് സംഘം തട്ടി കൊണ്ട് പോയി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ മരണപ്പെട്ടെ അര്‍ഷദിന്റെ മൃതദേഹമാണെന്ന് മനസ്സിലാവുകയായിരുന്നു.

തുടര്‍ന്ന് മൂന്നുമാസം മുന്‍പ് ദീപക്കിന്റെ അമ്മ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിക്കുകയായിരുന്നു. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായ ആര്‍ ഹരിദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ഗോവയില്‍ വച്ച് ഇയാളെ കണ്ടെത്താന്‍ ഗോവ പോലീസിനു സഹായകമായത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/93696/turning-point-deepak-a-native-of-mepayyur-who-was-missing-was-found-in-goa)