---
title: "ജാര്‍ഖണ്ഡ് സ്വദേശിക്ക് രക്ഷകരായി അഗ്‌നി രക്ഷാസേന "
english_title: "Agni Raksha Sena rescues a native of Jharkhand perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/93792/agni-raksha-sena-rescues-a-native-of-jharkhand-perambra"
published_at: "2023-02-01T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d9f7be4c83a_1athithi.jpg"
keywords: []
---

# ജാര്‍ഖണ്ഡ് സ്വദേശിക്ക് രക്ഷകരായി അഗ്‌നി രക്ഷാസേന 

> **Lead Summary:** ** മേപ്പയ്യൂര്‍ :** കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറ്റില്‍ അകപ്പെട്ട ജാര്‍ഖണ്ഡ് സ്വദേശിക്ക് രക്ഷകരായി പേരാമ്പ്ര അഗ്‌നി രക്ഷാസേന.

## Article Content

** മേപ്പയ്യൂര്‍ :** കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറ്റില്‍ അകപ്പെട്ട ജാര്‍ഖണ്ഡ് സ്വദേശിക്ക് രക്ഷകരായി പേരാമ്പ്ര അഗ്‌നി രക്ഷാസേന.

കൊഴുക്കല്ലൂര്‍ കുനിയില്‍ ഭഗവതി ക്ഷേത്രത്തിന് സമീപം വടക്കെ മലയില്‍ മോഹന്‍ദാസ് പുതുതായി പണികഴിപ്പിച്ച വീടിനോട് ചേര്‍ന്നുള്ള കിണറ്റിലാണ് ജാര്‍ഖണ്ഡ് സ്വദേശിയായ ഇബ്രാഹിം (32) എന്നയാള്‍ അകപ്പെട്ടത്.

60 അടിയോളം താഴ്ചയുള്ളതും പടവുകളില്ലാത്തതും പാറയുള്ളതുമായ കിണര്‍ വൃത്തിയാക്കി തിരികെ കയറില്‍ തൂങ്ങി കയറുന്നതിനിടയില്‍  കയര്‍പൊട്ടി താഴെ വീഴുകയായിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പേരാമ്പ്ര അഗ്‌നി രക്ഷാ സേനയിലെ ഫയര്‍ ആന്റ്  റെസ്‌ക്യു ഓഫീസര്‍ ശ്രീകാന്ത്, കിണറിന് പടവുകളില്ലാത്തതിനാല്‍ ചെയര്‍ നോട്ടില്‍ ഇറങ്ങി ഇബ്രാഹിമിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയതിനു ശേഷം റെസ്‌ക്യു നെറ്റില്‍ സുരക്ഷിതമായി പുറത്തെടുത്തു.

പരിക്കേറ്റയാളെ സേനയുടെ ആംബുലന്‍സില്‍ പേരാമ്പ്ര താലൂക്കാശുപത്രിയിലെത്തിച്ചു.

അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.സി പ്രേമന്റെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ പേരാമ്പ്ര നിലയത്തിലെ വി.കെ നൗഷാദ്, പി.ആര്‍ സത്യനാഥ്, കെ.പി വിപിന്‍, എം. മനോജ്, ഐ. ബിനീഷ് കുമാര്‍, ഇ.എം പ്രശാന്ത്, കെ.പി. ബാലകൃഷ്ണന്‍, പി.സി അനീഷ് കുമാര്‍ എന്നിവര്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/93792/agni-raksha-sena-rescues-a-native-of-jharkhand-perambra)