---
title: "പാലേരി സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയ സംഭവം അന്വേഷണം ഊര്‍ജിതമാക്കണം; എസ്ഡിപിഐ"
english_title: "The incident involving the discovery of Paleri steel bombs should intensify the investigation; SDPI"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/93894/the-incident-involving-the-discovery-of-paleri-steel-bombs-should-intensify-the-investigation-sdpi"
published_at: "2023-02-01T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da50999aa3e_1_bomb.jpg"
keywords: []
---

# പാലേരി സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയ സംഭവം അന്വേഷണം ഊര്‍ജിതമാക്കണം; എസ്ഡിപിഐ

> **Lead Summary:** ** പാലേരി :** പാലേരി കൈതേരി റോഡില്‍ തോട്ടത്താങ്കണ്ടി പുഴയരികില്‍ നിന്ന് അഞ്ചു സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയതില്‍ ദുരൂഹത നീക്കണമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും എസ്ഡിപിഐ ചങ്ങരോത്ത് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

## Article Content

** പാലേരി :** പാലേരി കൈതേരി റോഡില്‍ തോട്ടത്താങ്കണ്ടി പുഴയരികില്‍ നിന്ന് അഞ്ചു സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയതില്‍ ദുരൂഹത നീക്കണമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും എസ്ഡിപിഐ ചങ്ങരോത്ത് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

പശുവിനെ പുല്ല് തീറ്റിക്കുന്നതിനിടെ പരിസരവാസിയാണ് പുഴയരികിലെ പുറമ്പോക്ക് ഭൂമിയില്‍ പ്ലാസ്റ്റിക് ബക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ ബോംബുകള്‍ കണ്ടെത്തി പേരാമ്പ്ര പൊലീസില്‍ വിവരം അറിയിച്ചത്.

തുടര്‍ന്ന് പയ്യോളിയില്‍ നിന്ന് ബോംബ് സ്‌ക്വാഡെത്തി സ്റ്റീല്‍ ബോംബുകള്‍ കസ്റ്റഡിയിലെടുക്കുകയും സമീപത്തെ ക്വാറിയില്‍ വച്ച് ബോംബുകള്‍ നിര്‍വീര്യമാക്കുകയും ചെയ്തു.

ബോംബുകള്‍ പുതിയതും ഉഗ്ര സ്‌ഫോടന ശേഷിയുള്ളതായിരുന്നുവെന്ന് ബോംബ് സ്‌ക്വാഡ് അറിയിച്ചു.

ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നും പലേരിയിലും സമീപ പ്രദേശമായ തോട്ടത്താംകണ്ടിയിലും സമാനമായ രീതിയില്‍ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ നിന്ന് ഇതിന് മുമ്പും ഉഗ്രശേഷിയുള്ള ബോംബുകള്‍ കണ്ടെത്തിയിരുന്നുവെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം തോട്ടത്താംകണ്ടിയില്‍ അജ്ഞാതര്‍ വീടിന് നേരെയും ബോംബെറിഞ്ഞിരുന്നു.

പൊലീസ് അന്വേഷണം ഊര്‍ജിതമാക്കാത്തതും നിഷ്‌ക്രിയമായതുമാണ് ഈ മേഖലയില്‍ ബോംബ് നിര്‍മ്മാണം നിര്‍ബാധം തുടരുന്നതെന്നും എസ്.ഡി.പി.ഐ ആരോപിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് റഷീദ് മുതിരക്കല്‍ അധ്യക്ഷത വഹിച്ചു. ഷബീര്‍ പാലേരി, എ.സി. റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/93894/the-incident-involving-the-discovery-of-paleri-steel-bombs-should-intensify-the-investigation-sdpi)