---
title: "നാടന്‍പാട്ട് മത്സരം എന്‍ട്രികള്‍ ക്ഷണിച്ചു "
english_title: "Folk Song Competition Entries invited"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/93910/folk-song-competition-entries-invited"
published_at: "2023-02-01T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da6dd37e76d_OBIT_CARD_JPG.JPG"
keywords: []
---

# നാടന്‍പാട്ട് മത്സരം എന്‍ട്രികള്‍ ക്ഷണിച്ചു 

> **Lead Summary:**  കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥമുള്ള നാടന്‍പാട്ട് മത്സരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. കോഴിക്കോട് ജില്ലയില്‍ യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേഷനുള്ള യൂത്ത് -യുവ -യുവതി ക്ലബ്ബുകളില്‍ നിന്നും 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ അടങ്ങുന്ന 10 പേരുടെ ഒരു ടീമിനാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം.

## Article Content

 കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥമുള്ള നാടന്‍പാട്ട് മത്സരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. കോഴിക്കോട് ജില്ലയില്‍ യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേഷനുള്ള യൂത്ത് -യുവ -യുവതി ക്ലബ്ബുകളില്‍ നിന്നും 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ അടങ്ങുന്ന 10 പേരുടെ ഒരു ടീമിനാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം.

പങ്കെടുക്കുന്നവര്‍ ക്ലബ്ബിന്റെ അപേക്ഷയും അംഗങ്ങളുടെ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് പകര്‍പ്പും സഹിതം ഫെബ്രുവരി 8 ന് വൈകുന്നേരം അഞ്ചുമണിക്കുള്ളില്‍ ജില്ലാ ഓഫീസില്‍ നേരിട്ടോ, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം, സിവില്‍ സ്റ്റേഷന്‍ ബി- ബ്ലോക്ക്, ആറാം നില കോഴിക്കോട് എന്ന വിലാസത്തിലോ അപേക്ഷകള്‍ എത്തിക്കണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495-2373371

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/93910/folk-song-competition-entries-invited)