---
title: "അംഗനവാടികളിലേക്ക് ഗ്യാസ് അടുപ്പ്, മിക്‌സി വിതരണം ചെയ്തു "
english_title: "Gas stoves and mixers were distributed to Anganwadis"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/93915/gas-stoves-and-mixers-were-distributed-to-anganwadis"
published_at: "2023-02-01T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da78df606db_OBIT_CARD_JPG.JPG"
keywords: []
---

# അംഗനവാടികളിലേക്ക് ഗ്യാസ് അടുപ്പ്, മിക്‌സി വിതരണം ചെയ്തു 

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ 27 അംഗണവാടികളിലേക്ക് ആവശ്യമായ ഗ്യാസ് അടുപ്പ്, മിക്‌സി തുടങ്ങിയവ വിതരണം ചെയ്തു.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ 27 അംഗണവാടികളിലേക്ക് ആവശ്യമായ ഗ്യാസ് അടുപ്പ്, മിക്‌സി തുടങ്ങിയവ വിതരണം ചെയ്തു.

വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ആലീസ് അദ്ധ്യക്ഷയായി.

ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ എം തില, അംഗണവാടി ലീഡര്‍ ബിന്ദു ജോര്‍ജ്ജ്, കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ എ.എം സോന, കെ രാഗിണി, ഏലിയാമ്മ, വിജയന്‍, വി ലത എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/93915/gas-stoves-and-mixers-were-distributed-to-anganwadis)