---
title: "കേരള പദയാത്രക്ക് പേരാമ്പ്രയില്‍ സ്വീകരണം "
english_title: "Reception at Perampra for Kerala Padayatra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/93922/reception-at-perampra-for-kerala-padayatra"
published_at: "2023-02-01T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da7f000f3b1_OBIT_CARD_JPG.JPG"
keywords: []
---

# കേരള പദയാത്രക്ക് പേരാമ്പ്രയില്‍ സ്വീകരണം 

> **Lead Summary:** **പേരാമ്പ്ര: **കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന കേരള പദയാത്രക്ക് പേരാമ്പ്രയില്‍ സ്വീകരണം. മൂന്നാം തിയ്യതി പേരാമ്പ്ര ടൗണ്‍ ഹാള്‍ പരിസരത്ത് വൈകുന്നേരം 6 മണിക്കാണ് സ്വീകരണം നല്‍കുന്നത്.

## Article Content

**പേരാമ്പ്ര: **കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന കേരള പദയാത്രക്ക് പേരാമ്പ്രയില്‍ സ്വീകരണം. മൂന്നാം തിയ്യതി പേരാമ്പ്ര ടൗണ്‍ ഹാള്‍ പരിസരത്ത് വൈകുന്നേരം 6 മണിക്കാണ് സ്വീകരണം നല്‍കുന്നത്.

ഫെബ്രവരി 2 മുതല്‍ 6 വരെയാണ് കോഴിക്കോട് ജില്ലയില്‍ പര്യടനം. മേഴ്‌സി അലക്‌സാണ്ടര്‍ , ഡോ. ജോയ് ഇളമന്‍ , പി. സന്തോഷ് കുമാര്‍ , ഡോ. അനില്‍ ചേലേമ്പ്ര, ഡോ. മനോജ് സാമുവല്‍ എന്നിവരാണ് ജില്ലയിലെ പദയാത്രയുടെ ക്യാപ്റ്റന്മാര്‍.

ശാസ്ത്രം ജനനന്മക്ക് ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യവുമായ് ജനുവരി 26 ന് കാസര്‍ക്കോഡ് നിന്നാണ് പദയാത്ര സംഘടിപ്പിച്ചത്. ഫെബ്രവരി 28ന് തിരുവനന്തപുരത്ത് പദയാത്രക്ക് സമാപനമാവും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/93922/reception-at-perampra-for-kerala-padayatra)