---
title: "മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് "
english_title: "Medical camp organized by Perampra Block Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/93932/medical-camp-organized-by-perampra-block-panchayat"
published_at: "2023-02-01T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da8ba258acd_OBIT_CARD_JPG.JPG"
keywords: []
---

# മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വയോജനങ്ങള്‍ക്ക് വേണ്ടിയുള്ള മെഡിക്കല്‍ ക്യാമ്പ് ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ സാംസ്‌കാരിക നിലയത്തില്‍ വച്ച് നടത്തി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വയോജനങ്ങള്‍ക്ക് വേണ്ടിയുള്ള മെഡിക്കല്‍ ക്യാമ്പ് ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ സാംസ്‌കാരിക നിലയത്തില്‍ വച്ച് നടത്തി.

നിരവധി പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. അവശ്യം വേണ്ട മരുന്നുകളും വിതരണം ചെയ്തു. ബ്ലോക്ക് മെംബര്‍ ഗിരിജ ശശി അധ്യക്ഷയായി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു.

മെംബര്‍ രാജേഷ് തറവട്ടത്ത്, ജെയിംസ് മാത്യു, മത്തായി മംഗലത്ത്, ജെഎച്ച്‌ഐമാരായ ജോബി അഗസ്റ്റിന്‍, ഒ.സി അരവിന്ദന്‍ എന്നിവരും സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/93932/medical-camp-organized-by-perampra-block-panchayat)