---
title: "പേരാമ്പ്ര ഗവ യുപി സ്‌കൂളില്‍ ടാലന്റ് ലാബ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു "
english_title: "Talent Lab workshop was organized at Perambra Govt UP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/94130/talent-lab-workshop-was-organized-at-perambra-govt-up-school"
published_at: "2023-02-02T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dba07c25a57_1lab.jpg"
keywords: []
---

# പേരാമ്പ്ര ഗവ യുപി സ്‌കൂളില്‍ ടാലന്റ് ലാബ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഗവ യുപി സ്‌കൂളില്‍ ടാലന്റ് ലാബ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഗവ യുപി സ്‌കൂളില്‍ ടാലന്റ് ലാബ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു.

ഓരോ വിദ്യാര്‍ത്ഥിയുടെയും കഴിവുകള്‍ മനസിലാക്കി ആവശ്യമായ പരിശീലനം നല്‍കുന്ന പദ്ധതിക്കാണ് പേരാമ്പ്ര ഗവ യുപി സ്‌കൂളില്‍ തുടക്കം കുറിച്ചത്.

ഭാഷ,ഗണിതം, ശാസ്ത്രം, കല, കായികം, പ്രവൃത്തിപരിചയം എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ കുട്ടികളെ കണ്ടെത്തി സ്‌ക്കൂളിലെ അധ്യാപകരും, റിസോഴ്‌സ് പേഴ്‌സണ്‍മാരും പരിശീലനത്തിന് നേതൃത്വം നല്‍കുന്നു.

പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് സജിദാസ് അദ്ധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിന്റ് കെ.എം റീന, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി പൊന്‍പറ, പേരാമ്പ്ര എ.ഇ.ഒ ലത്തീഫ് കരയത്തൊടി, ഡയറ്റ് ലക്ചറര്‍ ദിവ്യ ദാമോദരന്‍, ബി.ആര്‍.സി ട്രെയിനര്‍ കെ. സത്യന്‍ എന്നിവര്‍ വിവിധ വര്‍ക്ക് ഷോപ്പുകളുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു.

എം.പി.ടി.എ ചെയര്‍ പേഴ്‌സണ്‍ രിഘ, എസ്എംസി ചെയര്‍മാന്‍ സുഹാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

പ്രധാനധ്യാപകന്‍ കെ.പി. രാജന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി എ.എം ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/94130/talent-lab-workshop-was-organized-at-perambra-govt-up-school)