---
title: "ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ച് സില്‍വര്‍ കോളേജ് പേരാമ്പ്ര"
english_title: "Food fest organized by Silver College Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/94179/food-fest-organized-by-silver-college-perampra"
published_at: "2023-02-02T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dbd5accde27_OBIT_CARD_JPG.JPG"
keywords: []
---

# ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ച് സില്‍വര്‍ കോളേജ് പേരാമ്പ്ര

> **Lead Summary:** ** പേരാമ്പ്ര: **സില്‍വര്‍ കോളേജ് ഫുഡ് ടെക്‌നോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ കെമിസ്ട്രി, സുവോളജി, സൈക്കോളജി, കൊമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ് എന്നീ വിഭാഗം വിദ്യാര്‍ത്ഥികളെയും സംഘടിപ്പിച്ച് ഫുസ് ഫെസ്റ്റ് നടത്തി.

## Article Content

** പേരാമ്പ്ര: **സില്‍വര്‍ കോളേജ് ഫുഡ് ടെക്‌നോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ കെമിസ്ട്രി, സുവോളജി, സൈക്കോളജി, കൊമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ് എന്നീ വിഭാഗം വിദ്യാര്‍ത്ഥികളെയും സംഘടിപ്പിച്ച് ഫുസ് ഫെസ്റ്റ് നടത്തി.

കോളേജ് പ്രന്‍സിപ്പല്‍ ഡോ: സി.വിനോദ് കുമാര്‍ അദ്ധ്യക്ഷനായി. റീജ്യനല്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ സി.ഏ വിമല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

കോളേജ് ഗവേണിങ്ങ് ബോഡി ചെയര്‍മാന്‍ ഏ.കെ.തറുവയി ഹാജി, സെക്രട്ടറി ഡോ: പി.ടി അബ്ദുള്‍ അസീസ്, ടി.പി അബ്ദുള്‍ മജീദ്, എസ്.പി.കുഞ്ഞമ്മത്, വി.എസ് രമണന്‍, പി.കെ സുരേന്ദ്രന്‍, ടി. ഷിജു കുമാര്‍, ജയരാജന്‍ കല്പകശ്ശേരി, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് നാജി എന്നിവര്‍ സംസാരിച്ചു.

ഫുഡ് ടെക്‌നോളജി വിഭാഗം തലവന്‍ അബ്ദുള്‍ മാലിക് സ്വാഗതം പറഞ്ഞ ചടങ്ങിന് സല്‍മാന്‍ ഫാരിസ് നന്ദി പറഞ്ഞു. അമല്‍ദേവ്, ശരണ്യ ദേവന്‍, ഒ.വി നിത, കെ.ടി ബിനീഷ്, പി.കെ രേഖ, മുഹസിന മിന്നത്ത്, മുഹമ്മദ് സഹല്‍ എന്നിവര്‍ മേളക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/94179/food-fest-organized-by-silver-college-perampra)