---
title: "സ്‌കൂളുകളുടെ സുരക്ഷിതത്വം: 5.5 കോടിയുടെ സമഗ്ര ശിക്ഷാ പദ്ധതി "
english_title: "Safety of Schools: 5.5 Crore Comprehensive Punishment Scheme"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/94199/safety-of-schools-55-crore-comprehensive-punishment-scheme"
published_at: "2023-02-02T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dbe775a30a2_OBIT_CARD_JPG.JPG"
keywords: []
---

# സ്‌കൂളുകളുടെ സുരക്ഷിതത്വം: 5.5 കോടിയുടെ സമഗ്ര ശിക്ഷാ പദ്ധതി 

> **Lead Summary:** ജില്ലയിലെ 69 സ്‌കൂളുകളില്‍ ചുറ്റുമതിലുകള്‍ നിര്‍മ്മിച്ച് സുരക്ഷിതത്വം ഒരുക്കാന്‍ സമഗ്ര ശിക്ഷയുടെ പദ്ധതി. ഇതിനായി 5.5 കോടി രൂപ ഉടന്‍ അനുവദിക്കുമെന്ന് ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഡോ. എ.കെ അബ്ദുള്‍ഹക്കിം അറിയിച്ചു.

## Article Content

ജില്ലയിലെ 69 സ്‌കൂളുകളില്‍ ചുറ്റുമതിലുകള്‍ നിര്‍മ്മിച്ച് സുരക്ഷിതത്വം ഒരുക്കാന്‍ സമഗ്ര ശിക്ഷയുടെ പദ്ധതി. ഇതിനായി 5.5 കോടി രൂപ ഉടന്‍ അനുവദിക്കുമെന്ന് ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഡോ. എ.കെ അബ്ദുള്‍ഹക്കിം അറിയിച്ചു.

ടോയ്‌ലറ്റ് നിര്‍മ്മാണം, സ്‌കൂള്‍ കെട്ടിട നവീകരണം, കുട്ടികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കല്‍ എന്നീ പദ്ധതികള്‍ക്കും ലഭ്യത അനുസരിച്ച് ഫണ്ട് അനുവദിക്കും.

ജില്ലയിലെ മുഴുവന്‍ അംഗീകൃത പ്രീ- പ്രൈമറികളും ശിശു സൗഹൃദ ക്ലാസ്സ് മുറികളും കളി ഉപകരണങ്ങളും കൊണ്ട് സമ്പന്നമാക്കുന്ന ബിഎഎല്‍എ (ബില്‍ഡിംഗ് ആസ് എ ലേര്‍ണിംഗ് എയിഡ് ) പദ്ധതിയുടെ ഭാഗമായി 2 കോടി 80 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

28 പ്രീ- പ്രൈമറി സ്‌കൂളുകള്‍ക്ക് 10 ലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. ഇതോടെ ജില്ലയിലെ 45 പ്രീ- പ്രൈമറികള്‍ ഹൈടെക് ആയി മാറുമെന്നും ജില്ലാ പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

17 സ്‌കൂളുകള്‍ക്ക് 10 ലക്ഷം രൂപ വീതം കഴിഞ്ഞ വര്‍ഷം അനുവദിച്ചതിന് പുറമെയാണ് 28 സ്‌കൂളുകളെ കൂടി ഈ വര്‍ഷം പദ്ധതിയുടെ ഭാഗമാക്കിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/94199/safety-of-schools-55-crore-comprehensive-punishment-scheme)