---
title: "പേരാമ്പ്രയില്‍ ശക്തമായ പോലീസ് എക്‌സൈസ് സംയുക്ത റെയ്ഡ് "
english_title: "Strong Police Excise joint raid in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/94438/strong-police-excise-joint-raid-in-perampra"
published_at: "2023-02-03T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dd20e9c8d73_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്രയില്‍ ശക്തമായ പോലീസ് എക്‌സൈസ് സംയുക്ത റെയ്ഡ് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലും ഇന്‍സ്‌പെക്ടര്‍ ബിനു തോമസിന്റെ മേല്‍നോട്ടത്തില്‍ പോലീസ് സംഘവും എക്‌സൈസ് സംഘവും സംയുക്തമായി ലഹരിവസ്തുക്കള്‍ പിടികൂടുന്നതിനായി റൈഡ് നടത്തി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലും ഇന്‍സ്‌പെക്ടര്‍ ബിനു തോമസിന്റെ മേല്‍നോട്ടത്തില്‍ പോലീസ് സംഘവും എക്‌സൈസ് സംഘവും സംയുക്തമായി ലഹരിവസ്തുക്കള്‍ പിടികൂടുന്നതിനായി റൈഡ് നടത്തി.

പേരാമ്പ്ര ബസ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, കല്ലോട്, പാണ്ടിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടത്തി. പാണ്ടിക്കോട് നടത്തിയ റൈഡില്‍ ലഹരിവസ്തുക്കള്‍ കടത്താന്‍ ഉപയോഗിക്കുന്നത് എന്ന് സംശയിക്കുന്ന മോട്ടോര്‍സൈക്കിള്‍ കസ്റ്റഡിയിലെടുത്തു.

ലഹരിക്കടുത്ത് നടത്തുന്നവര്‍ എന്ന് സംശയിക്കുന്ന ആളുകളുടെ വീടുകളിലും പരിസരങ്ങളിലും ശക്തമായ പരിശോധന നടത്തി.

അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സജി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ജോദേഷ്, മണിലാല്‍, സജീവന്‍, ബിനീഷ്, ബാബു എന്നിവരടങ്ങിയ പോലീസ് സംഘവും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുദീപ് കുമാറിന്റെ നേതൃത്വത്തില്‍ നൈജീഷ്, അഹമ്മദ്, സബീര്‍ അലി എന്നിവര്‍ ഉള്‍പ്പെട്ട എക്‌സൈസ് സംഘവും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.

ലഹരിക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഇന്‍സ്‌പെക്ടര്‍ ബിനു തോമസ് പറഞ്ഞു. വരും ദിവസങ്ങളിലും ശക്തമായ റെയ്ഡ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/94438/strong-police-excise-joint-raid-in-perampra)