---
title: "ചിങ്ങപുരത്ത് തേങ്ങാക്കൂടക്കു തീ പിടിച്ചു; തീയണച്ച് കൊയിലാണ്ടി അഗ്‌നിരക്ഷാസേന "
english_title: "A coconut house caught fire in Chingapuram; The fire brigade extinguished the fire"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/94450/a-coconut-house-caught-fire-in-chingapuram-the-fire-brigade-extinguished-the-fire"
published_at: "2023-02-03T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dd27fc60525_OBIT_CARD_JPG.JPG"
keywords: []
---

# ചിങ്ങപുരത്ത് തേങ്ങാക്കൂടക്കു തീ പിടിച്ചു; തീയണച്ച് കൊയിലാണ്ടി അഗ്‌നിരക്ഷാസേന 

> **Lead Summary:** **കൊയിലാണ്ടി: **തേങ്ങാക്കൂടക്കു തീ പിടിച്ചു. ഇന്ന് രാവിലെ 11 മണിയോടു കൂടിയാണ് ചിങ്ങപുരം കരിയാണ്ടി നവാസ് എന്നയാളുടെ വീടിനോട് ചേര്‍ന്നുള്ള തേങ്ങ കൂടക്ക് തീ പിടിച്ചത്.

## Article Content

**കൊയിലാണ്ടി: **തേങ്ങാക്കൂടക്കു തീ പിടിച്ചു. ഇന്ന് രാവിലെ 11 മണിയോടു കൂടിയാണ് ചിങ്ങപുരം കരിയാണ്ടി നവാസ് എന്നയാളുടെ വീടിനോട് ചേര്‍ന്നുള്ള തേങ്ങ കൂടക്ക് തീ പിടിച്ചത്.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും രണ്ടുമണിക്കൂറോളം ഉള്ള കഠിന പ്രയത്‌നത്തിന്റെ ഫലമായി തീ കെടുത്തുകയും ചെയ്തു. രണ്ടായിരത്തോളം തേങ്ങ കത്തി നശിച്ചു.

തേങ്ങക്കും കെട്ടിടത്തിനും കൂടി ഒരുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

സ്റ്റേഷന്‍ ഓഫീസര്‍ സി.പി ആനന്ദന്റെ നേതൃത്വത്തില്‍.~ഗ്രേഡ് എഎസ്ടിഓമാരായ പ്രദീപ്, ജനാര്‍ദ്ദനന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ബിനീഷ് കെ, ഇര്‍ഷാദ്, വി.കെ ബിനീഷ്, പി.എം ബബീഷ്, പി .കെ റിനീഷ്, ഷാജു, ഹോംഗാര്‍ഡ് മാരായ ഓംപ്രകാശ്, സുജിത്ത് എന്നിവരും നാട്ടുകാരും തീ അണക്കുന്നതില്‍ ഏര്‍പ്പെട്ടു.

മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാര്‍, വാര്‍ഡ് മെമ്പര്‍ ഭാസ്‌കരന്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/94450/a-coconut-house-caught-fire-in-chingapuram-the-fire-brigade-extinguished-the-fire)