---
title: "ആരോഗ്യ സംരക്ഷണത്തിനായി ആരോഗ്യമേളയുമായി ചക്കിട്ടപാറ പഞ്ചായത്ത് "
english_title: "Chakkittapara Panchayat with Arogya Mela for health care"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/94459/chakkittapara-panchayat-with-arogya-mela-for-health-care"
published_at: "2023-02-03T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dd335b370ed_OBIT_CARD_JPG.JPG"
keywords: []
---

# ആരോഗ്യ സംരക്ഷണത്തിനായി ആരോഗ്യമേളയുമായി ചക്കിട്ടപാറ പഞ്ചായത്ത് 

> **Lead Summary:** **ചക്കിട്ടപാറ**: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രവും ആരോഗ്യമേള ചകിട്ട പാറയില്‍ വച്ച് നടത്തി. മേളയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സുനില്‍ നിര്‍വഹിച്ചു.

## Article Content

**ചക്കിട്ടപാറ**: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രവും ആരോഗ്യമേള ചകിട്ട പാറയില്‍ വച്ച് നടത്തി. മേളയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സുനില്‍ നിര്‍വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം.ശ്രീജിത്ത് അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍മാരായ വിനീത, ബിന്ദു സജി, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാരോണ്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സീന ഭായി, ജെഎച്ച്‌ഐ വി.പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ഡോ. റാസിക്ക് ജീവിതശൈലി രോഗങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു. മേളയോട് അനുബന്ധിച്ച് ബോധവല്‍ക്കരണ റാലി, ആരോഗ്യ ബോധവല്‍ക്കരണം, മെഡിക്കല്‍ ക്യാമ്പുകള്‍, ജീവിതശൈലി രോഗ നിര്‍ണയ യൂണിറ്റുകള്‍, കണ്ണ് പരിശോധന, ഓഡി യോളജി വിഭാഗം എന്നിവ പ്രവര്‍ത്തിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, ബിപിഎഡ് കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ മേളയുടെ ഭാഗമായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/94459/chakkittapara-panchayat-with-arogya-mela-for-health-care)