---
title: "മുസ്ലിം ലീഗ് ജനവിരുദ്ധ ബജറ്റിനെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു "
english_title: "Muslim League organized a protest rally against the anti-people budget perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/94554/muslim-league-organized-a-protest-rally-against-the-anti-people-budget-perambra"
published_at: "2023-02-04T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ddfddfd50a4_1_musleem.jpg"
keywords: []
---

# മുസ്ലിം ലീഗ് ജനവിരുദ്ധ ബജറ്റിനെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര : **മുസ്ലിം ലീഗ് ജനവിരുദ്ധ ബജറ്റിനെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര : **മുസ്ലിം ലീഗ് ജനവിരുദ്ധ ബജറ്റിനെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ ബജറ്റ് പ്രഖ്യാപനങ്ങളില്‍ പ്രതിഷേധിച്ച് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.

പ്രതിഷേധ സംഗമം ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്  ഇ. ഷാഹി അധ്യക്ഷത വഹിച്ചു.

എം.കെ.സി കുട്ടിയാലി, ടി.പി മുഹമ്മദ്, പുതുക്കുടി അബ്ദുറഹിമാന്‍, കെ.പി റസാക്ക്, ആര്‍.കെ മുഹമ്മദ്, സി.പി ഹമീദ്, വളാഞ്ചി ഇബ്രാഹിം, സി. മൊയ്തു, പി.വി നജീര്‍, റഷീദ് പാണ്ടിക്കോട്, കൊറോത്ത് റഷീദ്, കെ.സി മുഹമ്മദ്, ടി.കെ. നഹാസ്, കെ.പി. നിയാസ്, പി.കെ റഹീം, പി.കെ നാസര്‍, എ.കെ സമീര്‍, പി. സൂപ്പി മൗലവി, എന്‍. സുബൈര്‍, പി.കെ മുസ്തഫ, എന്‍.കെ അസ്സയിനാര്‍, ടി.കെ ജാബിര്‍, സെയ്ത് അയ്‌നിക്കല്‍, സി.കെ.സി ഇബ്രാഹിം, എന്‍.കെ അസീസ്, സി.കെ ഹാഫിസ്, കൂളികണ്ടി കരീം, വി.ടി മജീദ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/94554/muslim-league-organized-a-protest-rally-against-the-anti-people-budget-perambra)