---
title: "ധനകാര്യ മന്ത്രിയുടെ കോലം കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് "
english_title: "Youth Congress burnt the effigy of Finance Minister ulliyeri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/94573/youth-congress-burnt-the-effigy-of-finance-minister-ulliyeri"
published_at: "2023-02-04T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de0b490cb5f_1_kolam.jpg"
keywords: []
---

# ധനകാര്യ മന്ത്രിയുടെ കോലം കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് 

> **Lead Summary:** **ഉള്ളിയേരി :** കേരള ബജറ്റിലെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മറ്റി ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു.

## Article Content

**ഉള്ളിയേരി :** കേരള ബജറ്റിലെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മറ്റി ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു.

ഉള്ളിയേരി ഈസ്റ്റ് മുക്കില്‍ നിന്നും ആരംഭിച്ച പ്രകടനം ഉള്ളിയേരി ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു.

കേന്ദ്രനയങ്ങള്‍ അതേ പോലെ പിന്‍തുടരുന്ന സംസ്ഥാന സര്‍ക്കാര്‍ സാധാരണക്കാരോടുള്ള സമീപനത്തില്‍ മോദിയുടെ കാര്‍ബണ്‍ പതിപ്പാണെന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ബാലുശ്ശേരി നിയോചക മണ്ഡലം പ്രസിഡന്റ്  ടി.എം വരുണ്‍ കുമാര്‍ പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് സബിജിത്ത് കണയങ്കോട് അധ്യക്ഷത വഹിച്ചു.

സതീഷ് കന്നൂര്, ഷമീര്‍ നളന്ദ, നാസ് മാബൊയില്‍, ഷെമീം പുളിക്കൂല്‍, അന്‍വര്‍ ചിറക്കല്‍, മഹേഷ് കണയങ്കോട്, അനില്‍കുമാര്‍ ചിറക്കല്‍ പറമ്പത്ത്, പി. ഷിബു, ഗിരീഷ് പുത്തഞ്ചേരി, സിറാജ് കുയ്യില്‍, ഷംനാസ് കുന്നത്തറ, ബബീഷ് കന്നൂര്, വി. അമര്‍ ജിത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/94573/youth-congress-burnt-the-effigy-of-finance-minister-ulliyeri)