---
title: "ജനവിരുദ്ധ ബഡ്ജറ്റ് പിന്‍വലിക്കണം: മഹിളാ കോണ്‍ഗ്രസ് "
english_title: "Anti-people budget should be withdrawn: Mahila Congress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/94716/anti-people-budget-should-be-withdrawn-mahila-congress"
published_at: "2023-02-04T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de7b852c330_OBIT_CARD_JPG.JPG"
keywords: []
---

# ജനവിരുദ്ധ ബഡ്ജറ്റ് പിന്‍വലിക്കണം: മഹിളാ കോണ്‍ഗ്രസ് 

> **Lead Summary:** **പേരാമ്പ്ര: **കേരള സര്‍ക്കാരിന്റെ ജനവിരുദ്ധ ബഡ്ജറ്റ് തള്ളിക്കളയണമെന്നും സ്ത്രീ സമൂഹം സമരമുഖത്ത് ഇറങ്ങണമെന്നും നൊച്ചാട് മണ്ഡലം മഹിളാ കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര: **കേരള സര്‍ക്കാരിന്റെ ജനവിരുദ്ധ ബഡ്ജറ്റ് തള്ളിക്കളയണമെന്നും സ്ത്രീ സമൂഹം സമരമുഖത്ത് ഇറങ്ങണമെന്നും നൊച്ചാട് മണ്ഡലം മഹിളാ കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

കുടുംബ ബജറ്റ് താളം തെറ്റിച്ചു ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളി വിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത് എന്നും കണ്‍വന്‍ഷന്‍ കുറ്റപ്പെടുത്തി. ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ഗീതാ കല്ലായി അധ്യക്ഷയായി. കെ മധുകൃഷ്ണന്‍, പി.എം പ്രകാശന്‍, കെ സൗദ, വി.ടി ബേബി, കെ.പി ലിന്‍സി, വി.വി ദിനേശന്‍, പുഷ്പ വിപഞ്ചിക, .പി ഷിജിന, കെ ഷൈനി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/94716/anti-people-budget-should-be-withdrawn-mahila-congress)