---
title: "ചങ്ങരോത്ത് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സ് സില്‍വര്‍ ജൂബലി ആഘോഷം "
english_title: "Changaroth Panchayat Kudumbashree CDS Silver Jubilee Celebration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/94743/changaroth-panchayat-kudumbashree-cds-silver-jubilee-celebration"
published_at: "2023-02-04T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de90a0e74df_OBIT_CARD_JPG.JPG"
keywords: []
---

# ചങ്ങരോത്ത് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സ് സില്‍വര്‍ ജൂബലി ആഘോഷം 

> **Lead Summary:** ** പേരാമ്പ്ര: **ചങ്ങരോത്ത് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സിന്റെ ആഭിമുഖ്യത്തില്‍ സില്‍വര്‍ ജൂബലി ആഘോഷം ദൃശ്യം 2023 നാളെ മുതല്‍ 12 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

** പേരാമ്പ്ര: **ചങ്ങരോത്ത് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സിന്റെ ആഭിമുഖ്യത്തില്‍ സില്‍വര്‍ ജൂബലി ആഘോഷം ദൃശ്യം 2023 നാളെ മുതല്‍ 12 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നാളെ വൈകിട്ട് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടു കൂടിയാണ് പരിപാടിക്ക് തുടക്കം. വിജയിക്കുന്ന വാര്‍ഡുകള്‍ക്ക് 10, 5, 2 ലക്ഷം രൂപയുടെ പദ്ധതികള്‍ അധികമായി ലഭിക്കും. പരിപാടി ടി.പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

ചങ്ങരോത്ത് മാലിന്യമുക്ത പഞ്ചായത്താകാന്‍ ചന്തത്തില്‍ പദ്ധതിക്ക് തുടക്കമാവും എന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. ഗാനമേള, ഗസല്‍നൈറ്റ്, വോളിമേള, സെമിനാറുകള്‍, കഥാപ്രസംഗം, കുടുംബശ്രീ കലാമത്സരങ്ങള്‍, ബാലസഭാകലോത്സവം, തലമുറകളുടെ സംഗമം എന്നിവയും ഉണ്ടായിരിക്കു.

വാര്‍ത്ത സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാനും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ഉണ്ണി വേങ്ങേരി, സംഘാടക സമിതി കണ്‍വീനറും സിഡിഎസ് ചെയര്‍ പേഴ്‌സണുമായ യു. അനിത, പബ്ലിസിറ്റി കണ്‍വീനറും ഗ്രാമ പഞ്ചായത്ത് അംഗവുമായ ബി. സരീഷ്, എന്‍.പി. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/94743/changaroth-panchayat-kudumbashree-cds-silver-jubilee-celebration)