---
title: "ഹരിത പുരസ്‌കാരം ഏറ്റുവാങ്ങി മിനി ചന്ദ്രന്‍ "
english_title: "Mini Chandran received the green award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/94924/mini-chandran-received-the-green-award"
published_at: "2023-02-05T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dfc357d2745_OBIT_CARD_JPG.JPG"
keywords: []
---

# ഹരിത പുരസ്‌കാരം ഏറ്റുവാങ്ങി മിനി ചന്ദ്രന്‍ 

> **Lead Summary:** ** പേരാമ്പ്ര:** ഗ്രീനിംഗ് കോഴിക്കോടിന്റെ ഹരിത പുരസ്‌കാരം പേരാമ്പ്ര ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് സ്റ്റേറ്റ് ട്രെയിനറും പേരാമ്പ്ര ഒലീവ് പബ്‌ളിക് സ്‌കൂള്‍ അധ്യാപികയുമായ മിനി ചന്ദ്രന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയില്‍ നിന്നും സ്വീകരിച്ചു.

## Article Content

** പേരാമ്പ്ര:** ഗ്രീനിംഗ് കോഴിക്കോടിന്റെ ഹരിത പുരസ്‌കാരം പേരാമ്പ്ര ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് സ്റ്റേറ്റ് ട്രെയിനറും പേരാമ്പ്ര ഒലീവ് പബ്‌ളിക് സ്‌കൂള്‍ അധ്യാപികയുമായ മിനി ചന്ദ്രന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയില്‍ നിന്നും സ്വീകരിച്ചു.

കോഴിക്കോടിനെ ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി ഗ്രീന്‍ ക്ലീന്‍ കേരള നടപ്പാക്കുന്ന വൃക്ഷത്തൈ പരിപാലന പ്രവര്‍ത്തനങ്ങളുടെയും മറ്റ് പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടേയും മികവ് അടിസ്ഥാനമാറ്റിക്കിയാണ് പുരസ്‌കാരം ലഭിച്ചത്.

ജില്ലാവികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ വി.പി. ജമീല അധ്യക്ഷയായ ചടങ്ങില്‍ ഗ്രീന്‍ ക്ലീന്‍ കേരള മിഷന്‍ കണ്‍വീനര്‍ കെ.മുഹമ്മദ് ഇക്ബാല്‍, ജില്ലാ പഞ്ചായത്ത് ജൈവ വൈവിധ്യ സമതി കോര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍, ഗ്രീന്‍ ക്ലീന്‍ കേരള ഡയറക്ടര്‍ കോറോത്ത് സതീശന്‍ ജില്ലയിലെ എസ്.പി.സി, സ്‌കൗട്ട് ഏന്‍ഡ് ഗൈഡ്‌സ് എന്‍.എസ്.എസ് നോഡല്‍ ഓഫീസര്‍മാര്‍, ഇന്ത്യന്‍ ഓയില്‍ കോപ്പറേഷന്‍ ഡിവിഷനല്‍ മാനേജര്‍, മുഹമ്മദ് ഷാഹിന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

പരിസ്ഥിതി ദിനത്തിലും തുടര്‍ന്നും നടുന്ന വൃക്ഷത്തൈകള്‍ വേനല്‍ക്കാലത്ത് സംരക്ഷിക്കുന്നതിന് പ്രോത്സാഹിപ്പി ഇക്കാന്‍ അതിന്റെ ഓരോ മൂന്നുമാസത്തെയും വളര്‍ച്ച പ്രകടമാകുന്ന ഫോട്ടോ www.GreenCleanEarth.org എന്ന വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ ഭാഗ്യശാലികള്‍ക്കും മികച്ച പ്രകടനം നടത്തുന്നവര്‍ക്കും പുരസ്‌കാരങ്ങളും സമ്മാനങ്ങളും നല്‍കുന്ന പദ്ധതിയാണിത്.

ഇങ്ങനെ ഒരു കോടി വൃക്ഷത്തൈകള്‍ കേരളത്തില്‍ നിന്നും സംരക്ഷിച്ചു ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വിഭാഗമായ യുഎപിയിലേക്ക് കേരളത്തിന്റെ സംഭാവനയായി സമര്‍പ്പിക്കുവാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/94924/mini-chandran-received-the-green-award)