---
title: "മതം സ്ത്രീകള്‍ക്ക് നല്‍കിയ അവകാശങ്ങളെ പൗരോഹിത്യം പരിഹസിക്കുന്നു: കെ.എന്‍.എം മര്‍കസുദ്ദഅവ "
english_title: "Priesthood makes a mockery of rights given to women by religion: KNM Markasuddava"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/95170/priesthood-makes-a-mockery-of-rights-given-to-women-by-religion-knm-markasuddava"
published_at: "2023-02-06T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e116615a73f_OBIT_CARD_JPG.JPG"
keywords: []
---

# മതം സ്ത്രീകള്‍ക്ക് നല്‍കിയ അവകാശങ്ങളെ പൗരോഹിത്യം പരിഹസിക്കുന്നു: കെ.എന്‍.എം മര്‍കസുദ്ദഅവ 

> **Lead Summary:** **മേപ്പയ്യൂര്‍:** ഇസ്ലാം മതം സ്ത്രീകള്‍ക്ക് നല്‍കിയ ആരാധനാലയങ്ങളില്‍ പോയി ആരാധന നിര്‍വഹിക്കാനും പൊതുരംഗങ്ങളില്‍ പ്രവര്‍ത്തിക്കാനുമുള്ള അവകാശങ്ങള്‍ക്കുനേരെ മത പുരോഹിതന്മാര്‍ പരിഹാസം ചൊരിയുകയാണെന്ന് കെ.എന്‍.എം.മര്‍കസുദ്ദഅവ മേപ്പയൂര്‍ മണ്ഡലം ഇസ് ലാഹി സമ്മിറ്റ് അഭിപ്രായപ്പെട്ടു.

## Article Content

**മേപ്പയ്യൂര്‍:** ഇസ്ലാം മതം സ്ത്രീകള്‍ക്ക് നല്‍കിയ ആരാധനാലയങ്ങളില്‍ പോയി ആരാധന നിര്‍വഹിക്കാനും പൊതുരംഗങ്ങളില്‍ പ്രവര്‍ത്തിക്കാനുമുള്ള അവകാശങ്ങള്‍ക്കുനേരെ മത പുരോഹിതന്മാര്‍ പരിഹാസം ചൊരിയുകയാണെന്ന് കെ.എന്‍.എം.മര്‍കസുദ്ദഅവ മേപ്പയൂര്‍ മണ്ഡലം ഇസ് ലാഹി സമ്മിറ്റ് അഭിപ്രായപ്പെട്ടു.

മുസ്ലിം സ്ത്രീകള്‍ പള്ളിയില്‍ പോകുന്നത് വൃത്തി ഹീനമായും ദുര്‍ഗന്ധം വമിക്കുന്ന വസ്ത്രം ധരിച്ചു കൊണ്ടു മാവണമെന്ന് പൊതുസമൂഹത്തിന് മുമ്പില്‍ ലജ്ജയില്ലാതെ പ്രസംഗിക്കുന്ന വിധത്തിലേക്ക് ചില മത പുരോഹിതന്മാര്‍ തരം താണിരിക്കുന്നു എന്നും ഇസ് ലാഹി സമ്മിറ്റ് ചൂണ്ടിക്കാട്ടി.

സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എം.കുഞ്ഞമ്മദ് മദനി ഉല്‍ഘാടനം ചെയ്തു. മംത്തില്‍ അബ്ദു റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രതിനിധികളായ എന്‍.അഹമദ് കുട്ടി, ഷാനവാസ് പേരാമ്പ്ര, എന്‍.എ അന്‍ഷിദ, നെല്ലോളി അബ്ദു റഹ്മാന്‍, പി. റഷീദ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/95170/priesthood-makes-a-mockery-of-rights-given-to-women-by-religion-knm-markasuddava)