---
title: "പട്ടികവര്‍ഗ്ഗ യുവജനങ്ങള്‍ക്ക് പരിശീലനവും തൊഴിലും "
english_title: "Training and employment for ST youth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/95191/training-and-employment-for-st-youth"
published_at: "2023-02-06T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e126610dbef_OBIT_CARD_JPG.JPG"
keywords: []
---

# പട്ടികവര്‍ഗ്ഗ യുവജനങ്ങള്‍ക്ക് പരിശീലനവും തൊഴിലും 

> **Lead Summary:** ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിജിറ്റല്‍ ഡിസൈന്‍ തുടങ്ങിയ കോഴ്‌സുകളില്‍ പട്ടികവര്‍ഗ്ഗ യുവതീയുവാക്കള്‍ക്ക് സൗജന്യപരിശീലനവും തൊഴിലും നല്‍കുന്നു.

## Article Content

ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിജിറ്റല്‍ ഡിസൈന്‍ തുടങ്ങിയ കോഴ്‌സുകളില്‍ പട്ടികവര്‍ഗ്ഗ യുവതീയുവാക്കള്‍ക്ക് സൗജന്യപരിശീലനവും തൊഴിലും നല്‍കുന്നു.

പട്ടികവര്‍ഗ്ഗവികസന വകുപ്പിന്റെ ധനസഹായത്തോടെ നടത്തുന്ന കോഴ്‌സില്‍ പരിശീലത്തിന്റെ എല്ലാ ചെലവും വകുപ്പ് വഹിക്കും. പ്രതിമാസ സ്‌റ്റൈപ്പന്റും നല്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഏജന്‍സികളുടെ അംഗീകാരമുള്ള അക്കാദമി ഓഫ് മീഡിയ ഡിസൈന്‍ എന്ന സ്ഥാപനത്തിന്റെ പാലക്കാട് ക്യാമ്പസിലാണു പരിശീലനം.

പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ ലഭ്യമാക്കും. അഭിരുചി നിര്‍ണയ പരിക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട, പ്ലസ് ടു പാസായ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി 18 വയസ്സുമുതല്‍ 26 വയസ് വരെ. അപേക്ഷിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 15. കൂടുതല്‍ വിവരങ്ങള്‍ക്ക്: 96560 39911, വെബ്‌സൈറ്റ്: www.amd.edu.in

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/95191/training-and-employment-for-st-youth)