---
title: "ചങ്ങരോത്ത് ഫെസ്റ്റ്: പുസ്തകോത്സവും പ്രദര്‍ശനവും തുടങ്ങി "
english_title: "Changaroth Fest: Book festival and exhibition started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/95196/changaroth-fest-book-festival-and-exhibition-started"
published_at: "2023-02-06T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e1298975f77_OBIT_CARD_JPG.JPG"
keywords: []
---

# ചങ്ങരോത്ത് ഫെസ്റ്റ്: പുസ്തകോത്സവും പ്രദര്‍ശനവും തുടങ്ങി 

> **Lead Summary:** **പേരാമ്പ്ര**: ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ചങ്ങരോത്ത് ഫെസ്റ്റിന്റെ ഭാഗമായി പാലേരിയില്‍ 16 പ്രസാധക സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന പുസ്തകോത്സവം ആരംഭിച്ചു.

## Article Content

**പേരാമ്പ്ര**: ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ചങ്ങരോത്ത് ഫെസ്റ്റിന്റെ ഭാഗമായി പാലേരിയില്‍ 16 പ്രസാധക സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന പുസ്തകോത്സവം ആരംഭിച്ചു.

വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി ഹാളില്‍ ഒരുക്കിയ പുസ്തകമേളയും പ്രദര്‍ശനവും കവി കെ.ടി സൂപ്പി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എഴുത്തുകാരന്‍ ജി രവി അധ്യക്ഷനായി.

എ.കെ ശ്രീധരന്‍ ആദ്യ പുസ്തക കിറ്റ് ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, കെ.വി കുഞ്ഞിരാമന്‍ , സിഡിഎസ് ചെയര്‍പെഴ്‌സണ്‍ യു അനിത എന്നിവര്‍ സംസാരിച്ചു. എം നളിനി സ്വാഗതവും എന്‍.കെ ദീപേഷ് നന്ദിയും പറഞ്ഞു. 12-നാണ് സമാപനം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/95196/changaroth-fest-book-festival-and-exhibition-started)