---
title: "ചങ്ങരോത്ത് ഫെസ്റ്റ് ; ദൃശ്യം 23 ല്‍ ഇന്ന് സ്ത്രീ ശാക്തീകരണം സെമിനാര്‍ "
english_title: "Changaroth Fest; Women empowerment seminar today at Drishyam 23 changaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/95370/changaroth-fest-women-empowerment-seminar-today-at-drishyam-23-changaroth"
published_at: "2023-02-07T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e2302fdc495_1aa1.jpg"
keywords: []
---

# ചങ്ങരോത്ത് ഫെസ്റ്റ് ; ദൃശ്യം 23 ല്‍ ഇന്ന് സ്ത്രീ ശാക്തീകരണം സെമിനാര്‍ 

> **Lead Summary:** **പാലേരി: **ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ മൂന്നാം ദിനമായ ഇന്ന് വൈകുന്നേരം 5 മണിക്ക് സ്ത്രീ ശാക്തീകരണം അനുഭവങ്ങള്‍, വെല്ലുവിളികള്‍, അതിജീവനം എന്ന വിഷയത്തെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നു.

## Article Content

**പാലേരി: **ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ മൂന്നാം ദിനമായ ഇന്ന് വൈകുന്നേരം 5 മണിക്ക് സ്ത്രീ ശാക്തീകരണം അനുഭവങ്ങള്‍, വെല്ലുവിളികള്‍, അതിജീവനം എന്ന വിഷയത്തെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നു.

പുരുഷനും സ്ത്രീയും ചേര്‍ന്നതാണ് ഇന്നത്തെ സമൂഹം. ആ സമൂഹത്തില്‍ സ്ത്രീയ്ക്ക് വേണ്ടത്ര പരിഗണന ലഭിക്കാത്തത് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പുരുഷന്റെ അടിമയായിട്ടല്ല പുരുഷനോടൊപ്പം നടക്കാനാണ് സ്ത്രീ ആഗ്രഹിക്കുന്നത്.

സെമിനാറിന്റെ ഉദ്ഘാടനം ഡോ: ഖദീജ മുംതാസ് നിര്‍വ്വഹിക്കും. കെ.പി.വി. പ്രീത വിഷയാവതരണം നടത്തും. ഡോ: എം.ജി. മല്ലിക മോഡറേറ്ററാകുന്ന സെമിനാറില്‍ ഡോ: എം. ഹരിപ്രിയ, അഡ്വ: പി. വസന്തം, അഡ്വ: നൂര്‍ബിന റഷീദ്, ജബീന ഇര്‍ഷാദ് എന്നിവര്‍ പങ്കെടുക്കുന്നു.

ഗ്രാമ പഞ്ചായത്ത് അംഗവും സെമിനാര്‍ കമ്മിറ്റി ചെയര്‍മാനുമായ സെഡ്. അബ്ദുള്ള സല്‍മാന്‍ സ്വാഗതം പറയുന്ന ചടങ്ങില്‍ കുടുംബശ്രീ സിഡിഎസ് അംഗം എം. നളിനി നന്ദിയും പറയും. തുടര്‍ന്ന് രത്രി 8 മണിക്ക് കോഴിക്കോട് രംഗഭാഷയുടെ നാടകം മൂക്കുത്തി അരങ്ങേറും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/95370/changaroth-fest-women-empowerment-seminar-today-at-drishyam-23-changaroth)